തൃശൂര്‍: തൃശൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വീണ്ടും ഭൂചലനം. പുലര്‍ച്ചെ 3.55 നാണ് ഭൂചലനം അനുഭവപ്പെട്ടത്. കുന്നംകുളം,എരുമപ്പെട്ടി,വേലൂര്‍, വ...
തൃശൂര്‍: തൃശൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വീണ്ടും ഭൂചലനം. പുലര്‍ച്ചെ 3.55 നാണ് ഭൂചലനം അനുഭവപ്പെട്ടത്. കുന്നംകുളം,എരുമപ്പെട്ടി,വേലൂര്‍, വടക്കാഞ്ചേരി മേഖലകളിലാണ് ഭൂചലനം അനുഭവപ്പെട്ടത്.
ഏതാനും സെക്കന്റുകളോളം ഭൂചലനം നീണ്ടു നിന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ഇന്നലെ രാവിലെയും ഈ മേഖയില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു.
ഭൂകമ്പമാപിനിയില്‍ 3 രേഖപ്പെടുത്തിയ ഭൂചലനമാണ് പാലക്കാടിന്റെയും തൃശൂരിന്റെയും ചിലഭാഗങ്ങളില്‍ ഇന്നലെ ഉണ്ടായത്.
Key Words: Earthquake, Thrissur
COMMENTS