ചെന്നൈ : പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗ്രഹിക്കുന്നതൊന്നും ഈ സര്‍ക്കാരിന് നടപ്പാക്കാന്‍ കഴിയില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്...
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗ്രഹിക്കുന്നതൊന്നും ഈ സര്‍ക്കാരിന് നടപ്പാക്കാന്‍ കഴിയില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്. തമിഴ്നാട്ടില്‍ ഒരു തവണ മാത്രം പ്രചാരണത്തിനെത്തിയ രാഹുല്‍ ഗാന്ധി ഒറ്റവരവില്‍ മോദിയെ തകര്‍ത്തെന്നും അദ്ദേഹം പറഞ്ഞു. കോയമ്പത്തൂരില്‍ ഡിഎംകെ സഖ്യത്തിന്റെ വിജയാഘോഷവേദിയിലാണ് എംകെ സ്റ്റാലിന്റെ പ്രതികരണം.
ബി ജെ പിക്ക് വേണ്ടി തമിഴ്നാട്ടില്‍ എട്ട് തവണ പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ചും പരിഹസിച്ചുമായിരുന്നു സ്റ്റാലിന്റെ വാക്കുകള്‍ എത്തിയത്. കൂടാതെ, തന്നോട് രാഹുല്‍ ഗാന്ധിക്കുള്ള സ്നേഹം മറക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Key Words: MK Stalin, TamilNadu, BJP, Narendra Modi
COMMENTS