തിരുവനന്തപുരം: തമിഴ്നാട്ടില്‍ വീണ്ടും അന്തര്‍ സംസ്ഥാന ബസ് തടഞ്ഞു. ചെന്നൈയില്‍ നിന്ന് ആലപ്പുഴയിലേക്ക് വന്ന കല്ലട ബസ് ആണ് തമിഴ്നാട് ആര് ടി ...
തിരുവനന്തപുരം: തമിഴ്നാട്ടില്‍ വീണ്ടും അന്തര്‍ സംസ്ഥാന ബസ് തടഞ്ഞു. ചെന്നൈയില്‍ നിന്ന് ആലപ്പുഴയിലേക്ക് വന്ന കല്ലട ബസ് ആണ് തമിഴ്നാട് ആര് ടി ഒ ഉദ്യോഗസ്ഥര്‍ തടഞ്ഞത്. ഇന്ന് പുലര്‍ച്ചെ 5.30 ന് കോയമ്പത്തൂര്‍ വെച്ചാണ് ആര് ടി ഒ ഉദ്യോഗസ്ഥര്‍ കല്ലട ബസ് തടഞ്ഞത്.
ചെന്നൈയില്‍ നിന്നും യാത്രക്കാരെ കയറ്റി എന്ന് പറഞ്ഞാണ് ബസ് കസ്റ്റഡിയിലെടുത്തത്. യാത്രക്കാരെ വഴിയില്‍ ഇറക്കി വിട്ടു. പകരം സംവിധാനം ഏര്‍പ്പാടാക്കിയാണ് യാത്രക്കാരെ നാട്ടിലേക്ക് കൊണ്ടുവന്നത്.
തമിഴ്നാടിന് പുറത്ത് രജിസ്റ്റര്‍ ചെയ്ത ബസുകള്‍ അധിക നികുതി അടയ്ക്കണം എന്നാവശ്യപ്പെട്ട് നേരത്തെയും ഉദ്യോഗസ്ഥര്‍ ബസുകള്‍ തടഞ്ഞിരുന്നു. തമിഴ്നാട്ടില്‍ നിന്ന് യാത്രക്കാരെ കയറ്റാന്‍ പാടില്ലെന്ന വ്യവസ്ഥയില്‍ പിന്നീട് ഇളവ് നല്‍കുകയായിരുന്നു.
Key Words: Kerala, Tamil Nadu, RTO, Inter-State Bus
COMMENTS