ചെന്നൈ: തമിഴ്നാട്ടില്‍ ഇല്ലാത്തത് നല്ല നേതാക്കളാണെന്ന് നടന് വിജയ്. 10,12 ക്ലാസില്‍ ഉന്നത വിജയം നേടിയവരെ ആദരിക്കാന്‍ ചെന്നൈയില്‍ സംഘടിപ്പി...
ചെന്നൈ: തമിഴ്നാട്ടില്‍ ഇല്ലാത്തത് നല്ല നേതാക്കളാണെന്ന് നടന് വിജയ്. 10,12 ക്ലാസില്‍ ഉന്നത വിജയം നേടിയവരെ ആദരിക്കാന്‍ ചെന്നൈയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു വിജയ്. രാഷ്ട്രീയത്തില്‍ മാത്രമല്ല തമിഴ്നാട്ടില്‍ പല മേഖലയിലും നല്ല നേതാക്കള്‍ ഇല്ലെന്ന് വിജയ് ചടങ്ങില്‍ പറഞ്ഞു.
നന്നായി പഠിക്കുന്നവരും രാഷ്ട്രീയത്തില്‍ വരണം, നാട്ടിലെ പ്രശ്നങ്ങള്‍ എന്താണെന്ന് മനസിലാക്കണം. കൃത്യമായി നിരീക്ഷിക്കണം. അപ്പോഴാണ് രാഷ്ട്രീയപാര്‍ട്ടികള്‍ പറയുന്നതിലെ തെറ്റും ശരിയും തിരിച്ചറിയാനാകുകയെന്നും താരം പറഞ്ഞു.
Key Words: Tamil Nadu, Vijay
COMMENTS