Suresh Gopi was called to New Delhi
തിരുവനന്തപുരം: മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ക്കിടെ തൃശൂരില്‍ വിജയിച്ച സുരേഷ് ഗോപിയെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് ബി.ജെ.പി കേന്ദ്ര നേതൃത്വം. സുരേഷ് ഗോപിക്ക് സഹമന്ത്രി സ്ഥാനം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. തമിഴ്നാട്ടില്‍ ബി.ജെ.പിക്ക് എം.പിമാരില്ല. അതിനാല്‍ സുരേഷ് ഗോപിക്ക് പ്രധാന വകുപ്പ് തന്നെ നല്‍കുമെന്നാണ് വിവരം.
അതേസമയം തനിക്ക് കേരളത്തിലെ വികസനത്തിന് അനുയോജ്യമായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ അവസരം തരണമെന്ന് സുരേഷ് ഗോപി കേന്ദ്രത്തെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. മാത്രമല്ല കേരളത്തില്‍ നിന്നും ആദ്യമായി ലോക്സഭയിലെത്തുന്ന ബി.ജെ.പി എം.പിയെന്ന പരിഗണനയും സുരേഷ് ഗോപിക്ക് മാത്രമാണവകാശപ്പെട്ടത്.
Keywords: Suresh Gopi, B.J.P, New Delhi, Kerala
COMMENTS