തൃശൂര്‍: സുരേഷ് ഗോപിക്ക് തൃശൂരില്‍ ആവേശോജ്വല സ്വീകരണം. സുരേഷ് ഗോപിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ റോഡ് ഷോയും നടന്നു. തിരുവനന്തപുരത്തുനിന്നും ...
തൃശൂര്‍: സുരേഷ് ഗോപിക്ക് തൃശൂരില്‍ ആവേശോജ്വല സ്വീകരണം. സുരേഷ് ഗോപിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ റോഡ് ഷോയും നടന്നു. തിരുവനന്തപുരത്തുനിന്നും നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ സുരേഷ് ഗോപിയെ സ്വീകരിക്കാന്‍ ഒട്ടേറെ പ്രവര്‍ത്തകരും സിനിമാതാരങ്ങളും എത്തിയിരുന്നു. നെടുമ്പാശേരിയില്‍നിന്ന് കാര്‍ മാര്‍ഗമാണ് സുരേഷ് ഗോപി തൃശൂരിലെത്തിയത്
വിദ്യാര്‍ഥി കോര്‍ണറില്‍ നിന്ന് ആരംഭിച്ച റോഡ് ഷോയില്‍ നിരവധി പ്രവര്‍ത്തകരാണ് അണിനിരന്നത്. റോഡിന്റെ ഇരുവശങ്ങളിലും തിങ്ങിനിറഞ്ഞ ജനത്തെ അഭിവാദ്യം ചെയ്തു കൊണ്ടാണ് സുരേഷ് ഗോപിയുടെ റോഡ് ഷോ. ഇനി ഏഴ് മണ്ഡലങ്ങളിലും സുരേഷ് ഗോപി റോഡ് ഷോ നടത്തുമെന്നാണ് വിവരം. തനിക്ക് ലീഡ് ലഭിക്കാത്ത ഗുരുവായൂരിലും മുന്നില്‍ എത്താന്‍ പ്രയത്നിക്കും. തൃശൂര്‍ പൂരം സിസ്റ്റമാറ്റിക്ക് ആയി നടത്തും. ഇത്തവണ ഉണ്ടായ പ്രശ്നം ഒഴിവാക്കാന്‍ ഇടപെടും. തൃശ്ശൂരില്‍ സ്ഥിര താമസം ഉണ്ടാവില്ല. കേന്ദ്ര മന്ത്രിയാകുമോ എന്നതെല്ലാം നേതൃത്വം തീരുമാനിക്കട്ടെയെന്നും സുരേഷ് ഗോപി പ്രതികരിച്ചു. ഞാന്‍ നിഷേധിയാവില്ല. തന്റെ താല്പര്യം പാര്‍ട്ടിയെ നേരത്തെ അറിയിച്ചു. സിനിമ അഭിനയം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
Key Words: Suresh Gopi, Warm welcome, Thrissur.
COMMENTS