ന്യൂഡൽഹി : കേന്ദ്രമന്ത്രിയായി സുരേഷ് ഗോപിയും ജോർജ് കുര്യനും സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. തൃശ്ശൂർ എംപി ആയ സുരേഷ് ഗോപി അൻപത്തൊന്നാമനായാണ...
ന്യൂഡൽഹി : കേന്ദ്രമന്ത്രിയായി സുരേഷ് ഗോപിയും ജോർജ് കുര്യനും സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു.
തൃശ്ശൂർ എംപി ആയ സുരേഷ് ഗോപി അൻപത്തൊന്നാമനായാണ് സത്യപ്രതിജ്ഞ ചെയ്തത്.
ഇംഗ്ലീഷിലാണ് സുരേഷ് ഗോപി സത്യവാചകം ചൊല്ലിയത്. ദൈവനാമത്തിൽ ആയിരുന്നു അദ്ദേഹത്തിൻറെ സത്യപ്രതിജ്ഞ.
സുരേഷ് ഗോപിക്ക് ക്യാബിനറ്റ് റാങ്ക് കിട്ടുമെന്ന് വാർത്തകൾ ഉണ്ടായിരുന്നുവെങ്കിലും സഹമന്ത്രി സ്ഥാനമാണ് നൽകിയിരിക്കുന്നത്.
സുരേഷ് ഗോപിക്ക് പിന്നാലെ എഴുപതാമനായി ജോർജ് കുര്യനും സത്യപ്രതിജ്ഞ ചെയ്തു. ഇതോടെ കേന്ദ്രമന്ത്രിസഭയിൽ കേരളത്തിൽനിന്ന് രണ്ട് മന്ത്രിമാരായി.
രണ്ട് മന്ത്രിമാരുടെയും വകുപ്പുകൾ ഇന്ന് രാത്രിയോടെ തന്നെ അറിയാൻ കഴിയും.
1980 മുതൽ ബിജെപിയിൽ താഴെത്തട്ടിൽ നിന്ന് പ്രവർത്തനം ആരംഭിച്ചു പാർട്ടിക്കുവേണ്ടി പല സുപ്രധാന ദൗത്യങ്ങളും നിറവേറ്റിയതിനുള്ള പ്രതിഫലം കൂടിയാണ് ജോർജ് കുര്യന് ലഭിച്ച മന്ത്രിസ്ഥാനം.
COMMENTS