തിരുവനന്തപുരം: വയനാട് ഉപതെരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കുമെന്ന കോണ്‍ഗ്രസ് പ്രഖ്യാപനത്തില്‍ പരിഹാസവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ്...
തിരുവനന്തപുരം: വയനാട് ഉപതെരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കുമെന്ന കോണ്‍ഗ്രസ് പ്രഖ്യാപനത്തില്‍ പരിഹാസവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്. വയനാട് എന്റെ കുടുംബമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞതിന്റെ അര്‍ഥം ഇപ്പോള്‍ തെളിഞ്ഞെന്നും സുരേന്ദ്രന്റെ പരിഹാസം. വയനാട് കുടുംബം എന്ന് പറഞ്ഞാല്‍ സഹോദരി മത്സരിക്കും എന്നാണ്. റോബര്‍ട്ട് വദ്രയെ പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ കൂടി മത്സരിപ്പിക്കണം, അപ്പോള്‍ കോണ്‍ഗ്രസുകാര്‍ക്ക് തൃപ്തിയാകും കെ. സുരേന്ദ്രന് പറഞ്ഞു. നെഹ്റു-ഗാന്ധി കുടുംബം എന്ന് വിളിക്കപ്പെടുന്നവര്‍ക്ക് അവരുടെ കുടുംബത്തിന്റെ താല്‍പ്പര്യങ്ങള്‍ നിറവേറ്റാനുള്ള ഒരേയൊരു ഉപകരണം കോണ്‍ഗ്രസ് ആണെന്ന് സംശയാതീതമായി ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ടിരിക്കുന്നു. ദയനീയം. കെ.സുരേന്ദ്രന് എക്സില്‍ കുറിച്ചു. താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ദേശീയ നേതൃത്വം തീരുമാനിക്കുമെന്നും സുരേന്ദ്രന് വ്യക്തമാക്കി
അമേഠിയും റായ്ബറേലിയും കുടുംബസ്വത്ത് ആയി കൊണ്ടുനടക്കുകയായിരുന്നു ഗാന്ധി കുടുംബമെന്ന് വി.മുരളീധരന് പറഞ്ഞു. ഇപ്പോള്‍ വയനാടും കുടുംബ സ്വത്ത് ആക്കാന്‍ ശ്രമം. വയനാടും പ്രിയങ്കയും തമ്മില്‍ എന്ത് ബന്ധമാണുള്ളത്. കേരളത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇല്ലേ? രാഹുല്‍ വയനാടിനായി എന്ത് ചെയ്തെന്ന് അറിയില്ല. കോണ്‍ഗ്രസിലെ ഏതെങ്കിലും നേതാക്കള്‍ക്ക് തന്റേടം ഉണ്ടെങ്കില്‍ അഭിപ്രായം തുറന്ന് പറയണം.
രാഹുല്‍ വയനാട്ടിലെ ജനങ്ങളെ വഞ്ചിച്ചു. കേരളത്തിലെ ജനങ്ങളെ എങ്ങനെ കൈകാര്യം ചെയ്താലും കുഴപ്പില്ലെന്ന തരം സമീപനമാണ് കോണ്ഡഗ്രസിനുള്ളത്. ഇത് കേരളത്തിലെ ജനം അംഗീകരിക്കില്ല. വയനാട്ടിലെ ജനം ജനാധിപത്യ അവകാശം ഉപയോഗിച്ച് പ്രതികരിക്കണമെന്നും വി മുരളീധരന് പറഞ്ഞു.
Key Words: K Surendran, Robert Vadra, Palakkad , Lok Sabha Election
COMMENTS