Supreme court about NEET examination grace mark issue
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേടില്‍ എന്‍ടിഎയുടെ ശുപാര്‍ശ അംഗീകരിച്ച് സുപ്രീം കോടതി. ഇതോടെ ഗ്രേസ് മാര്‍ക്ക് ലഭിച്ചവര്‍ക്ക് റീടെസ്റ്റ് നടത്താനും റീടെസ്റ്റ് എഴുതിയില്ലെങ്കില്‍ ഗ്രേസ് മാര്‍ക്ക് ഒഴിവാക്കിയുള്ള മാര്‍ക്ക് നല്‍കാനും തീരുമാനമായി. ഇത് സുപ്രീംകോടതി അംഗീകരിക്കുകയായിരുന്നു. ഇതോടെ 1563 പേര്‍ക്കാണ് ഈ മാസം 23 ന് പരീക്ഷ നടത്തുന്നത്. പരീക്ഷാഫലം ഈ മാസം 30 ന് പ്രഖ്യാപിക്കും.
എന്നാല്‍ പുന:പരീക്ഷ എഴുതേണ്ടെന്നാണ് കുട്ടികള്‍ തീരുമാനിക്കുന്നതെങ്കില്‍ അവര്‍ക്ക് മേയ് 5 നുനടന്ന പരീക്ഷയില്‍ ലഭിച്ച യഥാര്‍ത്ഥ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ റാങ്ക് കണക്കാക്കും. അതേസമയം ജൂലായ് ആറിന് നിശ്ചയിച്ചിരിക്കുന്ന കൗണ്‍സിലിങ് നടപടികള്‍ മാറ്റാനാവില്ലെന്ന് എന്‍.ടി.എ കോടതിയെ അറിയിച്ചു.
പരീക്ഷയ്ക്ക് മുഴുവന്‍ സമയവും ലഭിച്ചില്ലെന്നു കാട്ടി മേഘാലയ, ഹരിയാന, ഛത്തീസ്ഗഡ്, ഗുജറാത്ത്, ചണ്ഡീഗഡ് എന്നീ സംസ്ഥാനങ്ങളിലെ ആറു കേന്ദ്രങ്ങളില്‍ നിന്നുള്ള കുട്ടികള്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് വിശദീകരണം തേടിയിരുന്നു.
Keywords: Supreme court, NEET examination, Grace mark
COMMENTS