തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ക്ലബിന്റെ നേതൃത്വത്തില്‍ സിബി കാട്ടാമ്പള്ളി അനുസ്മരണ യോഗം സംഘടിപ്പിച്ചു. മലയാള മനോരമ മുന്‍ അസിസ്റ്റന്റ് എ...
തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ക്ലബിന്റെ നേതൃത്വത്തില്‍ സിബി കാട്ടാമ്പള്ളി അനുസ്മരണ യോഗം സംഘടിപ്പിച്ചു. മലയാള മനോരമ മുന്‍ അസിസ്റ്റന്റ് എഡിറ്ററും പ്രസ് ക്ലബ് ജേര്‍ണലിസം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറുമായ സിബി കാട്ടാമ്പള്ളിയുടെ ഓര്‍മ്മകള്‍ പങ്കുവച്ച യോഗത്തില്‍ മുന്‍ സ്പീക്കര്‍ എം. വിജയകുമാര്‍ മുഖ്യ പ്രഭാഷണം നടത്തി.
പ്രസ് ക്ലബ് പ്രസിഡന്റ് എം. രാധാകൃഷ്ണന് അദ്ധ്യക്ഷനായ യോഗത്തില്‍ മുന്‍ എം.പി പന്ന്യന്‍ രവീന്ദ്രന്, കെ.പി.സി.സി മുന്‍ വൈസ് പ്രസിഡന്റ് ടി. ശരത്ചന്ദ്രപ്രസാദ്, ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് സി. ശിവന്‍കുട്ടി, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ കെ.പി. മോഹനന്, മര്‍ക്കോസ് എബ്രഹാം, സണ്ണി ജോസഫ്, ജോണ്‍ മുണ്ടക്കയം, ഡോ.വി.ഇന്ദ്രബാബു, പ്രസ് ക്ലബ് സെക്രട്ടറി കെ.എന്‍.സാനു എന്നിവര്‍ സംസാരിച്ചു.
തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച സിബി കാട്ടാമ്പള്ളി അനുസ്മരണ യോഗത്തില്‍ മുന്‍ സ്പീക്കര്‍ എം. വിജയകുമാര്‍ മുഖ്യ പ്രഭാഷണം നടത്തുന്നു. ടി.ശരത്ചന്ദ്രപ്രസാദ്, പ്രസ് ക്ലബ് പ്രസിഡന്റ് എം.രാധാകൃഷ്ണന്, പന്ന്യന്‍ രവീന്ദ്രന്, സി.ശിവന്‍കുട്ടി, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ കെ.പി. മോഹനന്, ജോണ്‍ മുണ്ടക്കയം, സണ്ണി ജോസഫ്, ഡോ.വി.ഇന്ദ്രബാബു എന്നിവര്‍ സമീപം.
COMMENTS