തിരുവനന്തപുരം: വടകരയില്‍ നിന്ന് ലോക്സഭാംഗമായി വിജയിച്ച ഷാഫി പറമ്പില്‍ പാലക്കാട് നിയോജക മണ്ഡലം എംഎല്‍എ സ്ഥാനം രാജിവച്ചു. സ്പീക്കര്‍ എ.എന്‍ ഷം...
തിരുവനന്തപുരം: വടകരയില്‍ നിന്ന് ലോക്സഭാംഗമായി വിജയിച്ച ഷാഫി പറമ്പില്‍ പാലക്കാട് നിയോജക മണ്ഡലം എംഎല്‍എ സ്ഥാനം രാജിവച്ചു. സ്പീക്കര്‍ എ.എന്‍ ഷംസീറിന്റെ ഓഫീസില്‍ നേരിട്ടെത്തിയാണ് രാജി സമര്‍പ്പിച്ചത്. ഇതോടെ പാലക്കാട് നിയോജക മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയിരിക്കുകയാണ്. ഉറപ്പായി.
യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍, വി.ടി ബല്‍റാം എന്നിവരുടെ പേരുകളാണ് യുഡിഎഫില്‍ നിന്ന് സജീവ പരിഗണനയിലുള്ളത്.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണ പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ നിന്ന് യുഡിഎഫിന് 52,779 വോട്ടാണ് ലഭിച്ചത്. കഴിഞ്ഞ മൂന്നു നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ യുഡിഎഫിനൊപ്പം നിന്ന മണ്ഡലമാണ് പാലക്കാട്. ഉപതെരഞ്ഞെടുപ്പിലും വിജയിക്കുമെന്നുതന്നെയാണ് യുഡിഎഫിന്റെ കണക്കുകൂട്ടല്‍.
Key Words: Shafi Parambil, Resigned, MLA
COMMENTS