തിരുവനന്തപുരം: ഏത് പാര്‍ട്ടിയായാലും ലീഡര്‍ഷിപ്പ് പ്രധാനമെന്ന് മുന്‍ മന്ത്രി ജി സുധാകരന്. ഒരാള്‍ വിചാരിച്ചാല്‍ മാത്രം എല്ലാവരെയും അടക്കി നി...
തിരുവനന്തപുരം: ഏത് പാര്‍ട്ടിയായാലും ലീഡര്‍ഷിപ്പ് പ്രധാനമെന്ന് മുന്‍ മന്ത്രി ജി സുധാകരന്. ഒരാള്‍ വിചാരിച്ചാല്‍ മാത്രം എല്ലാവരെയും അടക്കി നിര്‍ത്താന്‍ കഴിയില്ലെന്നും രണ്ടാം പിണറായി സര്‍ക്കാരിന് വികസന നേട്ടങ്ങളില്ലെന്നും കുറ്റപ്പെടുത്തല്‍.
ഒന്നാം പിണറായി സര്‍ക്കാര്‍ മികച്ചതായിരുന്നു. എല്ലാ വകുപ്പുകളും മികച്ചതായിരുന്നു. ആ സര്‍ക്കാരിന്റെ പേരിലാണ് പുതിയ സര്‍ക്കാര്‍ നിലവില്‍ വന്നത്. ആ വികസന നേട്ടങ്ങള്‍ ഇപ്പോള്‍ ഒരു എംഎല്‍എയും പറയുന്നില്ല. രണ്ടാം പിണറായി സര്‍ക്കാരിന് വികസന നേട്ടങ്ങളില്ല എന്നതടക്കമുള്ള വിമര്‍ശനങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്. മാത്രമല്ല, രണ്ടാം പിണറായി സര്‍ക്കാരിനെ കുറിച്ച് പലര്‍ക്കും വിമര്‍ശനമുണ്ടെന്നും സുധാകരന് കൂട്ടിച്ചേര്‍ത്തു.
തെരെഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ സിപിഎം കോട്ടകളില്‍ വിള്ളലുണ്ടായെന്നും കമ്മ്യൂണിസ്റ് പാര്‍ട്ടി പിറവിയെടുത്ത സ്ഥലങ്ങളില്‍ പോലും മൂന്നാമതായെന്നും അദ്ദേഹം വ്യക്തമാക്കി.
കായംകുളത്തും പുന്നപ്രയിലും വോട്ട് ചോര്‍ന്നുവെന്നും ഇത് ചരിത്രത്തില്‍ ആദ്യമെന്നും പറഞ്ഞ അദ്ദേഹംകെ.കെ ശൈലജ എവിടെ നിന്നാലും ജയിക്കുമെന്ന് പറഞ്ഞത് മാധ്യമങ്ങളാണെന്നും താന്‍ വിശ്വസിക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു.
COMMENTS