കൊച്ചി: ആവേശം സിനിമയിലേതുപോലെ കാറില്‍ നീന്തല്‍ക്കുളം ഒരുക്കിയകേസ് പരിഗണിക്കവെ വാഹനങ്ങള്‍ക്ക് രൂപമാറ്റം വരുത്തുന്നവര്‍ക്കെതിരെ നടപടി എടുക്കണമ...
കൊച്ചി: ആവേശം സിനിമയിലേതുപോലെ കാറില്‍ നീന്തല്‍ക്കുളം ഒരുക്കിയകേസ് പരിഗണിക്കവെ വാഹനങ്ങള്‍ക്ക് രൂപമാറ്റം വരുത്തുന്നവര്‍ക്കെതിരെ നടപടി എടുക്കണമെന്നും വ്ളോഗര്‍മാര്‍ ഭീഷണിപ്പെടുത്തിയാല്‍ അറിയിക്കണമെന്നും മോട്ടോര്‍ വാഹന വകുപ്പിന് കോടതി നിര്‍ദേശം നല്കി. ആവശ്യമെങ്കില്‍ നോട്ടീസയച്ച് നടപടി സ്വീകരിക്കുമെന്നും കോടതി മുന്നറിയിപ്പ് നല്കി. സഞ്ജു ടെക്കിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ സ്വമേധയാ എടുത്ത കേസിലാണ് കോടതി മുന്നറിയിപ്പ്.
കാറിനുള്ളില്‍ നീന്തല്‍ക്കുളമൊരുക്കി യാത്ര ചെയ്ത വ്ളോഗര്‍ സഞ്ജു ടെക്കിക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ കഴിഞ്ഞദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു. വാഹനത്തിന്റെ രജിസ്ട്രേഷന് റദ്ദാക്കുമെന്നും ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് സസ്പെന്റ് ചെയ്യുമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
ദൃശ്യങ്ങള്‍ യൂട്യൂബില്‍ പോസ്റ്റ് ചെയ്തതിന് ക്രിമിനല്‍ കേസെടുക്കുമെന്നും പിഴ ഈടാക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച് നടപടി റിപ്പോര്‍ട്ടിലാണ് ഈ കാര്യങ്ങള്‍ ഉള്ളത്. നിയമ ലംഘനങ്ങള്‍ നടത്തുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.
Key Words: Sanju Techy, Vloger, High Court
COMMENTS