ഇന്ത്യയുടെ ടി20 ലോകകപ്പ് 2024 വിജയത്തിന് തൊട്ടുപിന്നാലെ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ ടി20യില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. ബാര്‍ബഡോസിലെ ...
ഇന്ത്യയുടെ ടി20 ലോകകപ്പ് 2024 വിജയത്തിന് തൊട്ടുപിന്നാലെ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ ടി20യില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. ബാര്‍ബഡോസിലെ കെന്‍സിംഗ്ടണ്‍ ഓവലില്‍ ദക്ഷിണാഫ്രിക്കയെ 7 റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ തങ്ങളുടെ രണ്ടാം ടി20 ലോകകപ്പ് കിരീടം സ്വന്തമാക്കിയിരുന്നു. ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ വിരാട് കോഹ്ലിയും ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും ഐസിസി ലോകകപ്പ് കിരീടം നേടിയതിന് ശേഷം വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ഈ ടൂര്‍ണമെന്റില്‍ ജഡേജ മികച്ച ഫോമിലായിരുന്നില്ലെങ്കിലും കഴിഞ്ഞ ദശകത്തില്‍ ലോക ക്രിക്കറ്റില്‍ ആധിപത്യം പുലര്‍ത്തിയ മൂന്ന് ഫോര്‍മാറ്റുകളിലും ഇന്ത്യന്‍ ടീമിന്റെ അമരക്കാരനായിരുന്നു.
എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായി അറിയപ്പെടുന്ന ജഡേജ, 36 വയസ്സുള്ളപ്പോഴാണ് T20ക ക്രിക്കറ്റില്‍ നിന്നും തന്റെ വിരമിക്കല്‍ പ്രഖ്യാപിക്കുന്നത്.
''ഹൃദയം നിറഞ്ഞ നന്ദിയോടെ, ടി20 അന്താരാഷ്ട്ര മത്സരങ്ങളോട് ഞാന്‍ വിടപറയുന്നു. അഹങ്കാരത്തോടെ കുതിക്കുന്ന ഉറച്ച കുതിരയെപ്പോലെ, ഞാന്‍ എപ്പോഴും എന്റെ രാജ്യത്തിന് വേണ്ടി എന്റെ ഏറ്റവും മികച്ചത് നല്‍കിയിട്ടുണ്ട്. മറ്റ് ഫോര്‍മാറ്റുകളിലും അത് തുടരും. ടി20 ലോകകപ്പ് നേടുക എന്നത് ഒരു സ്വപ്ന സാക്ഷാത്കാരമായിരുന്നു, എന്റെ ടി20 അന്താരാഷ്ട്ര കരിയറിന്റെ അത്യുന്നതമായിരുന്നു. ഓര്‍മ്മകള്‍ക്കും ആഹ്ലാദങ്ങള്‍ക്കും അചഞ്ചലമായ പിന്തുണക്കും നന്ദി,'' ജൂണ്‍ 30 ഞായറാഴ്ച ജഡേജ തന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ കുറിച്ചു.
Key Words: Ravindra Jadeja, Retirement, T20, Cricket
COMMENTS