ന്യൂഡല്‍ഹി: എക്സിറ്റ് പോള്‍ ഫലങ്ങളെ പരിഹസിച്ച കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ പരാമര്‍ശത്തിന് മറുപടിയുമായി കേന്ദ്രമന്ത്രിയും തിരുവനന്തപുരത്...
ന്യൂഡല്‍ഹി: എക്സിറ്റ് പോള്‍ ഫലങ്ങളെ പരിഹസിച്ച കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ പരാമര്‍ശത്തിന് മറുപടിയുമായി കേന്ദ്രമന്ത്രിയും തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ രാജീവ് ചന്ദ്രശേഖര്‍. രാഹുല്‍ ഗാന്ധി ജിം തുടങ്ങുന്നതാണ് നല്ലതെന്നും ശശി തരൂര്‍ ഇംഗ്ലീഷ് പരിശീലന സ്ഥാപനം തുടങ്ങണമെന്നുമാണ് പരിഹാസരൂപേണ ചന്ദ്രശേഖര്‍ പറഞ്ഞത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യത്തിന് വന്‍ വിജയം പ്രവചിക്കുന്ന എക്സിറ്റ് പോള്‍ പ്രവചനങ്ങളെ തരൂര്‍ ചിരിപ്പിക്കുന്നത് എന്ന് വിളിച്ചതിന് പിന്നാലെയാണ് ചന്ദ്രശേഖറിന്റെ പരാമര്‍ശം.
കോണ്ഗ്രസിയില് ഭാഷയില്‍ കഴിവുള്ളവരും വളരെ വാചാലമായി സംസാരിക്കുന്നവരുമുണ്ട്, ഈ തിരഞ്ഞെടുപ്പ് അവരെ ഒരു പുതിയ അധിനിവേശത്തിലേക്ക് നയിക്കുമെന്ന് ഞാന്‍ കരുതുന്നുവെന്ന് ചന്ദ്രശേഖര്‍ പറഞ്ഞു. ഇന്ത്യയിലെ ജനങ്ങള്‍ക്ക് തങ്ങളെ സേവിക്കുന്ന, അവരുടെ ജീവിതം മെച്ചപ്പെടുത്താന്‍ കഴിയുന്ന അവരുടെ രാഷ്ട്രീയ നേതാക്കളെയാണ് വേണ്ടതെന്നും രാഹുല്‍ ഗാന്ധി ആയാലും തരൂരായാലും അതിന് അനുയോജ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Key Words: Rajeev Chandra Sekhar, Sashi Tharoor, Rahul Gandhi
COMMENTS