ന്യൂഡല്‍ഹി: 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഒരു 'ടെക്റ്റോണിക് ഷിഫ്റ്റ്' എന്നാണ് കോണ്‍ഗ്രസ് എംപി ര...
ന്യൂഡല്‍ഹി: 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഒരു 'ടെക്റ്റോണിക് ഷിഫ്റ്റ്' എന്നാണ് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി വിശേഷിപ്പിച്ചത്, ഭൂരിപക്ഷം നേടാനാകാതെ മോദി സര്‍ക്കാര്‍ നിലനില്ക്കാന് പാടുപെടുമെന്നാണ് രാഹുലിന്റെ അവകാശവാദം. യുകെയിലെ ഫിനാന്‍ഷ്യല്‍ ടൈംസിന് നല്കിയ അഭിമുഖത്തില്‍ രാഹുല്‍ പറഞ്ഞത്, ''ഇന്ത്യന്‍ രാഷ്ട്രീയ വ്യവസ്ഥിതിയില്‍ ഇടം തുറന്നിരിക്കുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വന്‍മാറ്റം സംഭവിച്ചിരിക്കുന്നു. സംഖ്യകള്‍ വളരെ ദുര്‍ബലമാണ്, ഏറ്റവും ചെറിയ അസ്വസ്ഥതപോലും സര്‍ക്കാരിനെ വീഴ്ത്തിയേക്കാം''.
2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍, ഉത്തര്‍പ്രദേശിലെ മികച്ച പ്രകടനത്തിലൂടെ 543 സീറ്റുകളില്‍ 234 സീറ്റുകള്‍ നേടി പ്രതിപക്ഷ ഇന്ത്യാ ബ്ലോക്ക് പ്രതീക്ഷകളെ മറികടന്നു. 99 സീറ്റുകള്‍ നേടിയാണ് കോണ്‍ഗ്രസ് 15 വര്‍ഷത്തിനിടയിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചത്.
ബിജെപിയുടെ നേതൃത്വത്തിലുള്ള നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സ് 293 സീറ്റുകള്‍ നേടി മൂന്നാം തവണയും അധികാരത്തിലെത്തി, എന്നാല്‍ 240 സീറ്റുകളുള്ള ബിജെപിക്ക് ഒറ്റയ്ക്ക് ഭരിക്കുക എന്ന തന്ത്രം വിലപ്പോയില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്യാമ്പിനുള്ളില്‍ വലിയ അതൃപ്തി ഉണ്ടെന്ന് അവകാശപ്പെട്ട രാഹുല്‍, സാധ്യമായ കൂറുമാറ്റങ്ങളെക്കുറിച്ച് സൂചന നല്കി. ''അതിനുള്ളില്‍ നിന്ന് ഞങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന ആളുകളുണ്ട്,'' അദ്ദേഹം വിശദാംശങ്ങളിലേക്ക് കടക്കാതെ പറഞ്ഞു. മാത്രമല്ല, 2024ലെ തിരഞ്ഞെടുപ്പ് ഫലത്തെ ബിജെപിയുടെ വിഭജന രാഷ്ട്രീയത്തിനെതിരായ ജനവിധി എന്നാണ് രാഹുല്‍ വിശേഷിപ്പിച്ചത്. ''നിങ്ങള്‍ക്ക് വിദ്വേഷം പരത്താം, ദേഷ്യം പടര്‍ത്താം, അതിന്റെ നേട്ടം കൊയ്യാം എന്ന ആശയം ഈ തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ ജനത തള്ളിക്കളഞ്ഞു,'' അദ്ദേഹം പറഞ്ഞു.
Key Words: Rahul Gandhi, Modi 3.0
COMMENTS