വയനാട്: വയനാട്ടിലെ ജനങ്ങള്‍ക്ക് കത്ത് അയച്ച് കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായിരുന്ന രാഹുല്‍ ഗാന്ധി. വയനാട് തന്റെ കുടുംബമെന്നും വയനാട് നല്...
വയനാട്: വയനാട്ടിലെ ജനങ്ങള്‍ക്ക് കത്ത് അയച്ച് കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായിരുന്ന രാഹുല്‍ ഗാന്ധി. വയനാട് തന്റെ കുടുംബമെന്നും വയനാട് നല്കിയ സ്നേഹം ഒരിക്കലും മറക്കാന്‍ കഴിയില്ല എന്നും രാഹുല്‍ ഗാന്ധി.
ഇക്കാര്യം വ്യക്തമാക്കിയത്. പാര്‍ലമെന്റില്‍ വയനാടിന്റെ ശബ്ദമാകാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്, വയനാടിനെ പാര്‍ലമെന്റില്‍ പ്രതിനിധീകരിക്കാന്‍ ഇനി തന്റെ സഹോദരിയായ പ്രിയങ്ക ഗാന്ധി ഉണ്ടാകും. എംപി എന്ന നിലയില്‍ പ്രിയങ്ക ഗാന്ധി മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുമെന്ന് തനിക്കു ഉറപ്പുണ്ട്. നിങ്ങള്‍ എനിക്ക് വേണ്ടി ചെയ്തതിന് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല എന്നും രാഹുല്‍ കത്തില്‍ കൂട്ടിചേര്‍ത്തു.
ഈ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും വിജയിച്ച രാഹുല്‍ ഗാന്ധി നേരത്തെ വയനാട് മണ്ഡലത്തിലെ എംപി സ്ഥാനം രാജിവെക്കാനും റായ്ബറേലി നിലനിര്‍ത്താനും തീരുമാനിച്ചിരുന്നു. വയനാടിന് സന്തോഷം നല്കുന്ന തീരുമാനമെന്ന നിലയില്‍ പ്രിയങ്ക ഗാന്ധിയെ പകരം മത്സരിപ്പിക്കുവാനും തീരുമാനമായിരുന്നു. റായ്ബറേലിയിലും വയനാട്ടിലും മൂന്ന് ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാഹുല്‍ പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഇരു മണ്ഡലങ്ങളില്‍ ഏത് നിലനിര്‍ത്തും ഏത് ഉപേക്ഷിക്കുമെന്ന ദിവസങ്ങള്‍ നീണ്ട ചോദ്യങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കുമൊടുവിലാണ് രാഹുല്‍ വയനാട് മണ്ഡലത്തില്‍ നിന്ന് രാജിവെക്കുന്നതായി പ്രഖ്യാപിച്ചത്.
Key Words: Rahul Gandhi, Wayanad, Kerala, Lok Sabha Election
COMMENTS