നര്‍ത്തകിയും നടിയും ടെലിവിഷന്‍ അവതാരിക എന്നീ നിലകളില്‍ പ്രശസ്തയായ രചന നാരായണന്‍കുട്ടി തല മുണ്ഡനം ചെയ്തു. പോസ്റ്റ് പങ്കുവെച്ച് നിമിഷങ്ങള്ക്ക...
നര്‍ത്തകിയും നടിയും ടെലിവിഷന്‍ അവതാരിക എന്നീ നിലകളില്‍ പ്രശസ്തയായ രചന നാരായണന്‍കുട്ടി തല മുണ്ഡനം ചെയ്തു. പോസ്റ്റ് പങ്കുവെച്ച് നിമിഷങ്ങള്‍ക്കകം വൈറലായി മാറുകയും രചനയുടെ പുത്തന്‍ ലുക്കിനെ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു. ആദ്യം പലരും എഡിറ്റിംഗ് ആണോ എന്ന് സംശയിച്ചു. പിന്നീട് ഫോട്ടോയ്ക്ക് നല്കിയ അടിക്കുറിപ്പ് വായിച്ചപ്പോഴാണ് താരം യഥാര്‍ത്ഥത്തില്‍ തലമുണ്ഡനം ചെയ്തതാണെന്ന് ആരാധകര്‍ക്ക് മനസിലായത്.
തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതിന്റെ ഭാഗമായാണ് തിരുപ്പതിയിലെ പ്രധാന വഴിപാടായ തലമുണ്ഡനം ചെയ്തത്. എല്ലാ അഹംഭാവങ്ങളെയും തമോഗുണങ്ങളെയും ഇല്ലായ്മ ചെയ്യുന്ന ഭഗവാന്റെ സന്നിധിയില്‍ എന്ന കുറിപ്പോടെയാണ് രചന നാരായണന്‍കുട്ടി തിരുപ്പതി ക്ഷേത്രത്തില്‍ മുടി സമര്‍പ്പിച്ച വിവരം പങ്കുവെച്ചത്. ഇതോടെ നിരവധി പേരാണ് താരത്തിന് ആശംസകള്‍ നേര്‍ന്ന് എത്തിയത്.
മറിമായം ടെലിവിഷന്‍ പരമ്പരയിലൂടെയാണ് രചന സിനിമയിലേക്ക് എത്തുന്നത്. അടുത്തിടെ നടി കൃഷ്ണപ്രഭയും അമ്മയ്ക്കൊപ്പമെത്തി തിരുപ്പതിയില്‍ വെച്ച് തല മുണ്ഡനം ചെയ്തിരുന്നു.
Key Words: Rachana Narayanankutty, Thirupathi Temple, Viral Pic
COMMENTS