കല്‍പ്പറ്റ: വൈകാരികമായി വയനാടിനോട് വിടപറഞ്ഞ രാഹുല്‍ ഗാന്ധി തനിക്ക് ഏറ്റവും പ്രിയപ്പെട്ടവളെയാണ് പകരക്കാരിയായി വയനാടിന് നല്‍കുന്നതെന്ന് പറഞ്ഞ്...
കല്‍പ്പറ്റ: വൈകാരികമായി വയനാടിനോട് വിടപറഞ്ഞ രാഹുല്‍ ഗാന്ധി തനിക്ക് ഏറ്റവും പ്രിയപ്പെട്ടവളെയാണ് പകരക്കാരിയായി വയനാടിന് നല്‍കുന്നതെന്ന് പറഞ്ഞ് പ്രിയങ്കയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. വയനാട് വിട്ടുപോകുന്നത് വേദനയോടെയാണെന്നും വയനാടിന് ഇനി രണ്ട് എം.പി ഉണ്ടാകുമെന്നും പറഞ്ഞു. ജീവിതകാലം മുഴുവന്‍ വയനാടി മനസിലുണ്ടാകുമെന്നും രാഹുല്‍ പറഞ്ഞു
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം എത്തിയത്. രണ്ട് മണ്ഡലങ്ങളിലെയും വോട്ടര്‍മാരെ തൃപ്തിപ്പെടുത്തുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, കെ.സി.വേണുഗോപാല്‍, പ്രിയങ്കാ ഗാന്ധി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. 52കാരിയായ പ്രിയങ്ക ഗാന്ധിയുടെ ആദ്യ തിരഞ്ഞെടുപ്പ് പോരാട്ടമാണിത്. .
2019 ലും, 2024 ലും സിപിഐ സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്തിയാണ് രാഹുല്‍ വയനാട് പിടിച്ചത്. കേരളത്തില്‍ നിന്നും ഏറ്റവും കൂടിയ ഭൂരിപക്ഷത്തില്‍ ലോക്സഭയിലേക്ക് ജയിച്ച സ്ഥാനാര്‍ത്ഥി കൂടിയാണ് രാഹുല്‍ ഗാന്ധി.
പ്രിയങ്കയുടെ വരവ് കേരളത്തിലെ കോണ്‍ഗ്രസിനും കൂടുതല്‍ ഉന്മേഷമായിരിക്കും സമ്മാനിക്കുക. അമേഠിയും റായ്ബറേലിയും ഗാന്ധി കുടുംബത്തിന് എത്രമാത്രം ഹൃദയത്തോടടുത്തതാണോ ഇപ്പോള്‍ വയനാടും അത്രത്തോളം അവരുടെ ഹൃദയത്തിലേക്ക് ചേര്‍ന്നു നില്‍ക്കുകയാണ്. അതിനുള്ള തെളിവാണ് രാഹുലിന് പകരം വയനാട്ടില്‍ മത്സരിക്കാന്‍ പ്രിയങ്കയെത്തുന്നത്.
പതിറ്റാണ്ടുകളായി പ്രിയങ്കാ ഗാന്ധിയോട് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ് ആവശ്യപ്പെടാറുണ്ടെങ്കിലും അവര്‍ മത്സര രംഗത്ത് ഇറങ്ങാന്‍ തയ്യാറായിരുന്നില്ല. ഇപ്പോള്‍, സഹോദരനെ സ്നേഹിച്ച മണ്ഡലത്തില്‍ പകരക്കാരിയായെത്താന്‍ പ്രിയങ്ക തയ്യാറാകുമ്പോള്‍ പാര്‍ട്ടിയോടും കുടുംബത്തോടും മാത്രമല്ല സഹോദരനെ സ്നേഹിച്ച വയനാട്ടുകാരോടുള്ള കടപ്പാട് കൂടിയാണ് അവര്‍ പ്രകടിപ്പിക്കുന്നത്.
COMMENTS