Pantheerankavu domestic violence case
കൊച്ചി: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് ഒത്തുതീര്‍പ്പിലേക്ക്. ഇതുസംബന്ധിച്ച് മുഖ്യപ്രതി രാഹുല്‍ പി ഗോപാല്‍ ഉള്‍പ്പടെയുള്ളവര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി.
താനും ഭാര്യയുമായുണ്ടായിരുന്നത് തെറ്റിദ്ധാരണകള്‍ മാത്രമാണെന്നും അത് പരിഹരിച്ചുവെന്നും അതിനാല്‍ കേസിലെ എഫ്ഐആര്‍ റദ്ദാക്കി ഒരുമിച്ച് ജീവിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് രാഹുല്‍ ഉള്‍പ്പടെയുള്ള പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
മാത്രമല്ല തന്നെ ഭര്‍ത്താവ് മര്‍ദ്ദിച്ചിട്ടില്ലെന്നും തങ്ങള്‍ക്കിടയിലുള്ള പ്രശ്നങ്ങള്‍ അവസാനിച്ചുവെന്നുമുള്ള യുവതിയുടെ സത്യവാങ്മൂലവും ഹര്‍ജിക്കൊപ്പം പ്രതികള്‍ സമര്‍പ്പിച്ചിട്ടുണ്ട്.
ഇതേതുടര്‍ന്നാണ് നിലപാട് തേടി സര്‍ക്കാര്‍, പന്തീരാങ്കാവ് എസ്എച്ച്ഒ, പരാതിക്കാരി എന്നിവര്‍ക്ക് കോടതി നോട്ടീസ് അയച്ചത്.
Keywords: Pantheerankavu domestic violence case, High court, Settlement
COMMENTS