തിരുവനന്തപുരം: പഞ്ചായത്തംഗം സ്കൂട്ടറില്‍ പോകുന്നതിനിടെ മാലിന്യം നിറച്ച പ്ലാസ്റ്റിക് കവര്‍ റോഡിലേക്കെറിഞ്ഞ സംഭവത്തില്‍ പിഴ ഈടാക്കിയതായി മന്ത...
തിരുവനന്തപുരം: പഞ്ചായത്തംഗം സ്കൂട്ടറില്‍ പോകുന്നതിനിടെ മാലിന്യം നിറച്ച പ്ലാസ്റ്റിക് കവര്‍ റോഡിലേക്കെറിഞ്ഞ സംഭവത്തില്‍ പിഴ ഈടാക്കിയതായി മന്ത്രി എം.ബി രാജേഷ്. പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞ കുറ്റത്തിന് മൂവാറ്റുപുഴ മഞ്ഞള്ളൂര്‍ പഞ്ചായത്തംഗം പി.എസ് സുധാകരനില്‍ നിന്ന് 1000 രൂപ പിഴ ഈടാക്കിയതായി മന്ത്രി. മാലിന്യം വലിച്ചെറിയുന്നവര്‍ ആരായാലും അവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
വിഷയത്തില്‍ സര്‍ക്കാര്‍ എന്ത് നടപടി എടുത്തുവെന്ന് വെള്ളിയാഴ്ച ഹൈക്കോടതി ചോദിച്ചതിന് പിന്നാലെയാണ് പ്രതികരണം. ശാസ്ത്രീയ മാലിന്യ സംസ്കരണത്തിന്റെ വക്താക്കളായി മാറേണ്ടവരാണ് തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളെന്ന് മന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചു.
മാതൃകയാകേണ്ടവര്‍ തന്നെ ഇത്തരത്തില്‍ പെരുമാറുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല. അതിനാല്‍ തന്നെയാണ് മാതൃകാപരമായ നടപടി സ്വീകരിച്ചത്.
Key Words: Panchayat Member, Garbage, MB Rajesh
COMMENTS