O.R Kelu MLA to be minister in Kerala cabinet
തിരുവനന്തപുരം: മാനന്തവാടി എം.എല്‍.എ ഒ.ആര് കേളു പട്ടികജാതി ക്ഷേമ വകുപ്പ് മന്ത്രിയാകും. സി.പി.എം സംസ്ഥാന സമിതി യോഗത്തിന്റേതാണ് തീരുമാനം.
കെ.രാധാകൃഷ്ണന് എം.പിയായതിനിനെ തുടര്‍ന്ന് വന്ന ഒഴിവിലേക്കാണ് ഒ.ആര് കേളു എത്തുന്നത്. കെ.രാധാകൃഷ്ണന് കൈകാര്യം ചെയ്തിരുന്ന ദേവസ്വം, പാര്‍ലമെന്ററി കാര്യം തുടങ്ങിയ വകുപ്പുകള്‍ യഥാക്രമം വി.എന്‍ വാസവന്, എം.ബി രാജേഷ് എന്നിവര്‍ക്ക് നല്കി.
സി.പി.എമ്മിന്റെ വയനാട്ടില്‍ നിന്നുള്ള ആദ്യ മന്ത്രിയാണ് ഒ.ആര് കേളു. മുതിര്‍ന്ന നേതാവ്, പാര്‍ട്ടി സംസ്ഥാന സമിതി അംഗം തുടങ്ങിയ കാര്യങ്ങളാണ് ഒ.ആര് കേളുവിനെ മന്ത്രിയാക്കാന്‍ പരിഗണിച്ചത്.
Keywords: O.R Kelu, Minister, K.Radhakrishnan, Kerala cabinet
COMMENTS