ന്യൂഡല്‍ഹി: സ്പീക്കര്‍ക്ക് പുറമെ ഡെപ്യൂട്ടി സ്പീക്കര്‍ പദവിയും എന്‍ഡിഎ നിലനിര്‍ത്തിയേക്കുമെന്ന് സൂചന. രണ്ടാം നരേന്ദ്രമോദി സര്‍ക്കാരില്‍ ഒഴിഞ...
ന്യൂഡല്‍ഹി: സ്പീക്കര്‍ക്ക് പുറമെ ഡെപ്യൂട്ടി സ്പീക്കര്‍ പദവിയും എന്‍ഡിഎ നിലനിര്‍ത്തിയേക്കുമെന്ന് സൂചന. രണ്ടാം നരേന്ദ്രമോദി സര്‍ക്കാരില്‍ ഒഴിഞ്ഞുകിടന്ന ഡെപ്യൂട്ടി സ്പീക്കര്‍ പദവി വേണമെന്ന ആവശ്യം പ്രതിപക്ഷം ഉയര്‍ത്തിയിരുന്നു. ഡെപ്യൂട്ടി സ്പീക്കര്‍ പദവിയിലേക്ക് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ പ്രതിപക്ഷം സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് മേല്‍ സമ്മര്‍ദം ചെലുത്തുന്നതായാണ് വിവരം.
ഇത് സംബന്ധിച്ച് ഇന്‍ഡ്യാ സഖ്യം അനൗദ്യോഗിക ചര്‍ച്ചകള്‍ ആരംഭിച്ചെന്നാണ് സൂചന. ഇതിന്റെ പ്രാരംഭ ഘട്ടമായി അടിയന്തരമായി ഡെപ്യൂട്ടി സ്പീക്കര്‍ പദവിയിലേക്ക് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ പ്രതിപക്ഷം സ്പീക്കര്‍ക്ക് സംയുക്തമായി കത്ത് നല്‍കും.
Key Words: Deputy Speaker, NDA
COMMENTS