NEET examination: M.K Stalin's letter to PM and others
ചെന്നൈ: നീറ്റ് പരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കും കത്തയച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്. നീറ്റ് പരീക്ഷ കുട്ടികള്‍ക്ക് സമ്മര്‍ദ്ദമുണ്ടാക്കുന്നെന്നും അതിനാല്‍ പ്ലസ് ടുവിനു ലഭിച്ച മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം സാധ്യമാക്കണമെന്നുമാണ് ആവശ്യം.
വിഷയം തമിഴ്നാട് നിയമസഭ ഐകകണ്ഠേന റദ്ദാക്കിയതിനു പിന്നാലെയാണ് പ്രധാനമന്ത്രിക്കും, രാഹുല്‍ ഗാന്ധിക്കും മറ്റ് ഇന്ത്യാ മുന്നണിയിലെ മുഖ്യമന്ത്രിമാര്‍ക്കും സ്റ്റാലിന് കത്തയച്ചത്. മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും വിഷയം നിയമസഭയില്‍ പ്രമേയമാക്കണമെന്നാണ് അഭ്യര്‍ത്ഥന.
അടുത്തിടെ കണ്ടുപിടിച്ച നീറ്റ് പരീക്ഷാ ക്രമക്കേട് കഠിനാധ്വാനികളായ കുട്ടികള്‍ക്ക് സൃഷ്ടിച്ച ആഘാതം വലുതാണെന്നും അതിനാല്‍ വിഷയം പാര്‍ലമെന്റിന്റെ അടിയന്തര ശ്രദ്ധയില്‍ കൊണ്ടുവരണമെന്നുമാണ് ആവശ്യം. നേരത്തെ തന്നെ നീറ്റ് റദ്ദാക്കണമെന്ന പ്രമേയം തമിഴ്നാട് പാസാക്കിയിരുന്നെങ്കിലും വിഷയം രാഷ്ട്രപതിയുടെ പരിഗണനയിലാണ്.
Keywords: NEET, M.K Stalin, PM, Rahul Gandhi, Letter
COMMENTS