ന്യൂഡല്‍ഹി: നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട വിദ്യാര്‍ത്ഥികളുടെ ആശങ്കകള്‍ ഉടന്‍ പരിഹരിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി ധര്മേന്...
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട വിദ്യാര്‍ത്ഥികളുടെ ആശങ്കകള്‍ ഉടന്‍ പരിഹരിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാന് പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും വിദ്യാര്‍ത്ഥികളുടെ താത്പര്യം സംരക്ഷിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
എന്‍ടിഎയുടെ സുതാര്യത ഉറപ്പാക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയം പ്രത്യേക സമിതിയെ നിയോഗിച്ചതായും അദ്ദേഹം പറഞ്ഞു. ബീഹാറിലെ നീറ്റ് പേപ്പര്‍ ചോര്‍ച്ച ഒറ്റപ്പെട്ട സംഭവമാണെന്നും ഉദ്യോഗാര്‍ത്ഥികളുടെ ഭാവിയെ സര്‍ക്കാര്‍ തകര്‍ക്കില്ലെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
യുജിസി നെറ്റ് പരീക്ഷാ നടത്തിപ്പിനെ കുറിച്ചുള്ള ആശങ്കകള്‍ കാരണം റദ്ദാക്കിയ പരീക്ഷകളുടെ പുതിയ തീയതികള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം (എംഒഇ) അറിയിച്ചു.
Key Words: NEET exam, Cancel
COMMENTS