Republic TV's exit poll shows that the NDA will retain power by winning 353 to 368 seats. According to the Republic PMARQ exit poll, the Congress-led
അഭിനന്ദ്
ന്യൂഡല്‍ഹി : ഹാട്രിക് വിജയത്തോടെ ബിജെപി കേന്ദ്രത്തില്‍ അധികാരം നിലനിറുത്തുമെന്ന് എല്ലാ എക്സിറ്റ് പോളുകളും പ്രവചിക്കുന്നു. ഇതോടൊപ്പം കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്നു മിക്കവാറും എല്ലാ സര്‍വേകളിലും പ്രവചനമുണ്ട്. കേരളത്തില്‍ യുഡിഎഫിന് 15 സീറ്റുവരെ കിട്ടാമെന്നാണ് പ്രവചനം.
ചരിത്രം കുറിച്ച് നരേന്ദ്ര മോഡിക്ക് മൂന്നാം ടേമിലും പ്രധാനമന്ത്രി പദത്തിലെത്തുമെന്നാണ് പ്രവചനം. 543 ലോക്സഭാ സീറ്റുകളില്‍ 400 എന്ന സ്വപ്ന സ്കോര്‍ നേടുമെന്നു നരേന്ദ്ര മോഡിയും ബിജെപിയും തിരഞ്ഞെടുപ്പിനു മുന്‍പു പറഞ്ഞിരുന്നുവെങ്കിലും ഒരു അഭിപ്രായ സര്‍വേയും ഇതുവരെ ഇത്രയും വലിയ മാര്‍ജിന്‍ പ്രവചിക്കുന്നില്ല. ബിജെപിക്കു മാത്രം 327 സീറ്റുവരെ കിട്ടാമെന്നും ചില സര്‍വേകള്‍ പറയുന്നു. കോണ്‍ഗ്രസിന് 52 സീറ്റാണ് പരമാവധി പ്രവചിക്കപ്പെട്ടിരിക്കുന്നത്.
പശ്ചിമ ബംഗാളിലും തെക്കേ ഇന്ത്യയിലും ബിജെപി കഴിഞ്ഞ തവണത്തേതിലും മികച്ച പ്രകടനം നടത്തുമെന്നാണ് പ്രവചനം. ബംഗാളില്‍ ആകെയുള്ള 42 സീറ്റില്‍ 26 സീറ്റുവരെ എന്‍ ഡി എ നേടാമെന്നും എക്സിറ്റ് പോളുകള്‍ പറയുന്നു. കഴിഞ്ഞ തവണ ബിജെപിക്ക് ഇവിടെ 18 സീറ്റ് കിട്ടിയിരുന്നു.
എന്‍ ഡി ടിവി
358 സീറ്റ് വരെയാണ് ബിജെപി നയിക്കുന്ന എന്‍ ഡി എക്ക് എന്‍ ഡി ടിവി പ്രവചിക്കുന്നത്. ഇന്ത്യ മുന്നണിക്ക് 148 സീറ്റ് വരെ കിട്ടാം. മറ്റുള്ളവര്‍ക്കു 37 സീറ്റുവരെയാണ് പ്രവചനം.
റിപ്പബ്ലിക് ടിവി
353 മുതല്‍ 368 സീറ്റ് വരെ നേടി എന്‍ ഡി എ അധികാരം നിലനിറുത്തുമെന്ന് റിപ്പബ്ളിക് ടിവിയുടെ എക്സിറ്റ് പോള്‍ ഫലം. കോണ്‍ഗ്രസ് നയിക്കുന്ന ഇന്ത്യ മുന്നണിക്ക് 118 മുതല്‍ 133 സീറ്റ് വരെയാണ് റിപ്പബ്ളിക് പി എം എ ആര് ക്യു എക്സിറ്റ് പോളില്‍ പറയുന്നത്. മറ്റുള്ളവര്‍ക്ക് 30 സീറ്റ് വരെയാണ് റിപ്പബ്ളിക് ടിവിയുടെ പ്രവചനം.
COMMENTS