NDA meetings with JDU & TDP continues
ന്യൂഡല്‍ഹി: തുടക്കത്തിലേ തന്നെ ബി.ജെ.പിയെ സമ്മര്‍ദ്ദത്തിലാക്കി സഖ്യകക്ഷികള്‍. അഗ്നിവീര്‍ പദ്ധതിയില്‍ പുനരാലോചന വേണം, ജാതി സെന്‍സസ് നടപ്പാക്കണം എന്നിവയടക്കമുള്ള ആവശ്യങ്ങളാണ് സര്‍ക്കാര്‍ രൂപീകരണത്തിനു മുന്‍പായി തന്നെ ജെ.ഡി.യു മുന്നോട്ടുവയ്ക്കുന്നത്.
ഒരു രാജ്യം, ഒറ്റ വൈദ്യുതി നിരക്ക് എന്ന ആശയം നടപ്പാക്കണമെന്നാവശ്യപ്പെട്ട ജെഡിയു ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്, ഏകീകൃത സിവില്‍ കോഡ് എന്നിവയെ പിന്തുണയ്ക്കുന്നതായും വ്യക്തമാക്കുന്നുണ്ട്. മൂന്ന് കാബിനറ്റ് പദവികളാണ് ജെ.ഡി.യു ആവശ്യപ്പെടുന്നത്.
റെയില്‍വേ, ഗ്രാമവികസനം, ജയില്ശക്തി എന്നീ വകുപ്പുകളാണ് ജെ.ഡി.യു ആവശ്യപ്പെടുന്നതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ലോക്സഭാ സ്പീക്കര്‍, അഞ്ച് കാബിനറ്റ് മന്ത്രിമാര്‍, രണ്ടു സഹമന്ത്രിമാര്‍ തുടങ്ങിയവയാണ് ടി.ഡി.പി ആവശ്യപ്പെടുന്നതെന്നാണ് വിവരം.
അതേസമയം മൂന്നാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ജണ്‍ 9 ഞായറാഴ്ച വൈകിട്ട് നടക്കുമെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ സത്യപ്രതിജ്ഞ ജൂണ്‍ എട്ടിന് നടക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്.
COMMENTS