ന്യൂഡല്‍ഹി: സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ക്കായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അടക്കം എന്‍ഡിഎ നേതാക്കള്‍ ഇന്ന് ഡല്‍ഹിയിലെത്തും. ബിജെപ...
ന്യൂഡല്‍ഹി: സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ക്കായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അടക്കം എന്‍ഡിഎ നേതാക്കള്‍ ഇന്ന് ഡല്‍ഹിയിലെത്തും. ബിജെപിക്ക് കേവലഭൂരിപക്ഷമില്ലാത്തതിനാല്‍ സഖ്യകക്ഷികള്‍ വലിയ സമ്മര്‍ദ്ദ നീക്കം നടത്തിയേക്കുമെന്നാണ് സൂചനകള്‍. ആഭ്യന്തര മന്ത്രി സ്ഥാനം ചോദിക്കാനാണ് ചന്ദ്രബാബു നായിഡുവിന്റെ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്‍ഡിഎ യോഗത്തില്‍ ജെ.ഡി.യു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിന്റെയും ടി.ഡി.പി നേതാവും ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവുവിന്റേയും നിലപാടുകള്‍ നിര്‍ണായകമാകും. 'ഞാന്‍ അനുഭവപരിചയമുള്ളയാളാണ്, ഞാന്‍ ഈ രാജ്യത്ത് നിരവധി രാഷ്ട്രീയ മാറ്റങ്ങള്‍ കണ്ടു, ഞങ്ങള്‍ എന്‍ഡിഎയിലാണ്, എന്‍ഡിഎ യോഗം നടക്കുന്ന ഡല്‍ഹിയിലേക്ക് ഞാന്‍ പോകുന്നു. വിജയവാഡയില്‍ നടത്തിയ ഒരു പത്രസമ്മേളനത്തില്‍ ചന്ദ്രബാബു നായിഡു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Key Words: NDA, Nitish Kumar, Delhi, BJP
COMMENTS