High court notice to CM and daughter Veena Vijayan
കൊച്ചി: സി.എം.ആര്.എല്‍ - എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണ വിജയനും ഹൈക്കോടതി നോട്ടീസ്. വിഷയവുമായി ബന്ധപ്പെട്ട് മാത്യു കുഴല്നാടന് എം.എല്‍.എ നല്കിയ ഹര്‍ജിയിലാണ് കോടതി നടപടി.
നേരത്തെ വിഷയവുമായി ബന്ധപ്പെട്ട മാത്യു കുഴല്‍നാടന്റെ ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളിയിരുന്നു. ഇതിനെതിരെ അദ്ദേഹം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹര്‍ജി പരിഗണിച്ച ഹൈക്കോടതി മുഖ്യമന്ത്രി, മകള്‍ സി.എം.ആര്.എല്‍, എക്സാലോജിക് എന്നിവര്‍ക്ക് നോട്ടീസ് അയച്ചു.
സി.എം.ആര്.എല്ലില്‍ നിന്ന് മുഖ്യമന്ത്രിയും മകളുടെ പേരിലുള്ള കമ്പനിയും യാതൊരു സേവനവും ചെയ്യാതെ 1.72 കോടിരൂപ കൈപ്പറ്റിയത് അഴിമതി നിരോധന നിയമപ്രകാരം അന്വേഷിക്കണമെന്നതാണ് മാത്യു കുഴല്‍നാടന്റെ ആവശ്യം. എന്നാല്‍ ഈ ആവശ്യത്തില്‍ അന്വേഷണത്തിന് ഉത്തരവിടാന്‍ തെളിവില്ലെന്നു ചൂണ്ടിക്കാട്ടി വിജിലന്‍സ് കോടതി തള്ളുകയായിരുന്നു.
Keywords: Monthly pay off case, High court, Notice, CM and daughter Veena Vijayan
COMMENTS