ന്യൂഡല്‍ഹി: ഒഡീഷയുടെ മുഖ്യമന്ത്രിയായി മോഹന്‍ ചരണ്‍ മാജ്ഹി സത്യപ്രതിജ്ഞചൊല്ലി അധികാരമേറ്റു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുന്‍ മുഖ്യമന്ത്രി...
ന്യൂഡല്‍ഹി: ഒഡീഷയുടെ മുഖ്യമന്ത്രിയായി മോഹന്‍ ചരണ്‍ മാജ്ഹി സത്യപ്രതിജ്ഞചൊല്ലി അധികാരമേറ്റു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുന്‍ മുഖ്യമന്ത്രി നവീന്‍ പട്നായിക്കും സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തു. സംസ്ഥാനത്തെ ബിജെപിയുടെ ആദ്യ മുഖ്യമന്ത്രിയാണ് മനോജ് മാജ്ഹി എന്നത് ശ്രദ്ധേയമാണ്.
ഭുവനേശ്വറിലെ ജനതാ മൈതാനിയില്‍ വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു മെഗാ സത്യപ്രതിജ്ഞ ചടങ്ങ്. ബിജെപി നേതാക്കളായ കെവി സിംഗ് ദിയോ, പ്രവതി പരിദ എന്നിവരും ഒഡീഷയുടെ ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. കൂടാതെ, പൃഥ്വിരാജ് ഹരിചന്ദന്, ഡോ. മുകേഷ് മഹാലിംഗ്, ബിഭൂതി ഭൂഷണ് ജെന, ഡോ കൃഷ്ണ ചന്ദ്ര മഹാപത്ര എന്നിവരും മോഹന്‍ മാജിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.
COMMENTS