തുടര്‍ഭരണത്തിനായി വിയര്‍പ്പൊഴുക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിറ്റ് പോള്‍ ഫലങ്ങളില്‍ സന്തോഷം പങ്കുവെച്ച് ട്വീറ്റുമായി എത്തി. നന്ദി അറ...
തുടര്‍ഭരണത്തിനായി വിയര്‍പ്പൊഴുക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിറ്റ് പോള്‍ ഫലങ്ങളില്‍ സന്തോഷം പങ്കുവെച്ച് ട്വീറ്റുമായി എത്തി. നന്ദി അറിയിച്ച് ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പില്‍ ഇന്ത്യ എന്‍ഡിഎയ്ക്ക് വോട്ടു ചെയ്തുവെന്നും മോദി കുറിച്ചു.
വോട്ടര്‍മാരോട് നന്ദി രേഖപ്പെടുത്തുകയും 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ എന്‍ഡിഎ സര്‍ക്കാരിന്റെ നിര്‍ണായക ജനവിധിയെ പ്രതിഫലിപ്പിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു. 'ഇന്ത്യ വോട്ട് ചെയ്തു! അവരുടെ വോട്ടവകാശം വിനിയോഗിച്ച എല്ലാവര്ക്കും ഹൃദയംഗമമായ നന്ദി. സജീവമായ പങ്കാളിത്തം നമ്മുടെ ജനാധിപത്യത്തിന്റെ ആണിക്കല്ലാണ്.
വോട്ടറുടെ പ്രതിബദ്ധതയും അര്‍പ്പണബോധവും നമ്മുടെ രാജ്യത്ത് ജനാധിപത്യ ചൈതന്യം വളരുന്നുണ്ടെന്ന് ഉറപ്പാക്കുന്നു,' എന്നും മോദി കുറിച്ചു. ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതില്‍ വോട്ടര്‍മാരുടെ പങ്കാളിത്തത്തിന്റെ പ്രാധാന്യം ഊന്നിപ്പറയുന്ന സന്ദേശമായിരുന്നു മോദി പങ്കുവെച്ചത്.
COMMENTS