ന്യൂഡല്‍ഹി: ജി7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റലിയിലേക്ക് പുറപ്പെട്ടു. ജി7 ഉച്ചകോടിയില്‍ മോദി പങ്കെടുക്കുന്നത...
ന്യൂഡല്‍ഹി: ജി7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റലിയിലേക്ക് പുറപ്പെട്ടു.
ജി7 ഉച്ചകോടിയില്‍ മോദി പങ്കെടുക്കുന്നത് ഇത് അഞ്ചാം തവണയാണ്. തുടര്‍ച്ചയായി മൂന്നാം തവണയും അധികാരത്തില്‍ വന്നശേഷമുള്ള മോദിയുടെ ആദ്യ വിദേശ സന്ദര്‍ശനമാണിത്.
ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലാനിയയുടെ ക്ഷണം സ്വീകരിച്ചാണ് മോദി ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്.
തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന് ശേഷമുള്ള തന്റെ ആദ്യ സന്ദര്‍ശനം ഇറ്റലിയിലേക്കാണ് എന്നതില്‍ സന്തോഷമുണ്ടെന്നും സന്ദര്‍ശനത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തം നിലനിര്‍ത്താന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും പുറപ്പെടുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.
കാനഡ, ഫ്രാന്‍സ്, യു.എസ്., യു.കെ., ജര്‍മനി, ജപ്പാന്, ഇറ്റലി എന്നീ ഏഴു വികസിത രാജ്യങ്ങളോടൊപ്പം യൂറോപ്യന്‍ യൂണിയനും ഉച്ചകോടിയില്‍ പങ്കെടുക്കും. ജൂണ്‍ 13 മുതല്‍ 15 വരെ ഇറ്റലിയിലെ അപുലിയയിലുള്ള ബോര്‍ഗോ എഗ്നാസിയ റിസോര്‍ട്ടിലാണ് ജി 7 ഉച്ചകോടി ചേരുക. റഷ്യ -യുക്രൈന് യുദ്ധവും ഇസ്രായേല്‍-ഗാസ സംഘര്‍വും ഉള്‍പ്പെടെയുള്ള ആഗോള വിഷയങ്ങള്‍ ഉച്ചകോടിയില്‍ ചര്‍ച്ചയാകുമെന്നാണ് സൂചന.
ഇറ്റലിയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തും. നാളെയാണ് പ്രധാനമന്ത്രിയും മാര്‍പാപ്പയും കാണുക. അമേരിക്ക, യുക്രൈന്, ഫ്രാന്‍സ് രാജ്യതലവന്മാരുമായും മാര്‍പാപ്പ കൂടിക്കാഴ്ച നടത്തുന്നുണ്ട്. 2021 ല്‍ വത്തിക്കാനില്‍ വെച്ച് മോദി മാര്‍പാപ്പയെ കണ്ടിരുന്നു.
Key Words: Narendra Modi, Italy, G7 Summit
COMMENTS