Minister V.Sivankutty is against SFI strike
തിരുവനന്തപുരം: പ്ലസ് വണ്‍ സീറ്റ് വിഷയവുമായി ബന്ധപ്പെട്ടുള്ള എസ്എഫ്ഐ പ്രതിഷേധത്തിനെതിരെ പരിഹാസവുമായി മന്ത്രി വി ശിവന്‍കുട്ടി. കുറെ നാളായി സമരം ചെയ്യാതിരിക്കുന്നവരല്ലേ സമരം ചെയ്ത് ഉഷാറായി വരട്ടെ എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
അതോടൊപ്പം അവര്‍ എന്താണ് മനസ്സിലാക്കിയത് എന്നറിയില്ലെന്നും തെറ്റിദ്ധാരണയാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം സമരം ചെയ്യാന്‍ എല്ലാവര്ക്കും അവകാശമുണ്ടെന്നും മന്ത്രി പറഞ്ഞു.
അതേസമയം വിഷയത്തില്‍ നാളെ വിദ്യാഭ്യാസ സംഘടനകളുമായി ചര്‍ച്ച നടത്തുമെന്നു പറഞ്ഞ മന്ത്രി സമരങ്ങള്‍ക്കു പിന്നില്‍ ദുഷ്ടലാക്കാണെന്നും പറഞ്ഞു. മലപ്പുറത്ത് സീറ്റ് ക്ഷാമമില്ലെന്ന് നിയമസഭയില്‍ കണക്കുകള്‍ ഉദ്ധരിച്ച് മന്ത്രി വ്യക്തമാക്കി.
Keywords: V.Sivankutty, SFI strike, Niyamasabha, Plus one seat
COMMENTS