തിരുവനന്തപുരം: ജൂണ്‍ 24 ന് രാത്രി 12 മണി മുതല്‍ മില്‍മയുടെ എല്ലാ ട്രേഡ് യൂണിയനുകളും സംയുക്തമായി സമരത്തിലേക്ക്. ഐഎന്‍ടിയുസി നേതാവ് ചന്ദ്രശേഖര...
തിരുവനന്തപുരം: ജൂണ്‍ 24 ന് രാത്രി 12 മണി മുതല്‍ മില്‍മയുടെ എല്ലാ ട്രേഡ് യൂണിയനുകളും സംയുക്തമായി സമരത്തിലേക്ക്. ഐഎന്‍ടിയുസി നേതാവ് ചന്ദ്രശേഖരന്, എഐടിയുസി നേതാവ് അഡ്വ മോഹന്‍ദാസ്, സിഐടിയു നേതാവ് എബി സാബു എന്നിവരാണ് സമരത്തിലേക്ക് പോകുമെന്ന് അറിയിച്ചിരിക്കുന്നത്.
മില്‍മയില്‍ ശമ്പള പരിഷ്കരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. മില്‍മ മാനേജ്മെന്റിന് വിഷയത്തില്‍ നോട്ടീസ് നല്കി രണ്ടാഴ്ച കഴിഞ്ഞിട്ടും ഡയറക്ടര്‍ ബോര്‍ഡ് ചര്‍ച്ചയ്ക്ക് വിളിച്ചില്ലന്നാണ് ട്രേഡ് യൂണിയന് നേതാക്കള്‍ കുറ്റപ്പെടുത്തുന്നത്.
Key Words: Milma Trade Unions, Strike
COMMENTS