ചെങ്ങന്നൂര്‍: എം.സി റോഡില്‍ ചെങ്ങന്നൂരിനും പന്തളത്തിനും മധ്യേ മാന്തുകയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാര്‍ക്ക് ഗുരുതര പരിക്...
ചെങ്ങന്നൂര്‍: എം.സി റോഡില്‍ ചെങ്ങന്നൂരിനും പന്തളത്തിനും മധ്യേ മാന്തുകയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാര്‍ക്ക് ഗുരുതര പരിക്ക്. അപകടത്തില്‍ കാറില്‍ ഉണ്ടായിരുന്ന 4 പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച്ച പുലര്‍ച്ചെ 5.45 ആണ് അപകടം ഉണ്ടായത്. കാര്‍ യാത്രക്കാരായ ബുധനൂര്‍ പാറേലയ്യത്ത് വീട്ടില്‍ പ്രസന്നന് ഭാര്യ ജയ പ്രസന്നന്, മക്കള്‍ അനുപ്രിയ, ദേവപ്രിയ എന്നിവര്‍ക്കാണ് പരിക്കേറ്റത് .
തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്നും ചെങ്ങന്നൂരിലേക്കു വന്ന കാറും കണ്ണൂരില്‍ നിന്നും വെട്ടു കല്ലുമായി കൊടുമണ്ണിലേക്കു പോയ ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. പരിക്ക് പറ്റിയവരെ കല്ലിശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ പ്രസന്നന്, ജയ എന്നിവരുടെ നില ഗുരുതരമാണ്.
COMMENTS