ന്യൂഡല്‍ഹി : പതിനെട്ടാം ലോക്സഭയിലേക്കുള്ള തിരഞ്ഞെടുപ്പുകളുടെ ഫലം ഇന്നറിയാം. രാവിലെ എട്ടിന് വോട്ടെണ്ണല്‍ തുടങ്ങും. ആദ്യ ഫലസൂചനകള്‍ 9.30മണിയോ...
ന്യൂഡല്‍ഹി: പതിനെട്ടാം ലോക്സഭയിലേക്കുള്ള തിരഞ്ഞെടുപ്പുകളുടെ ഫലം ഇന്നറിയാം. രാവിലെ എട്ടിന് വോട്ടെണ്ണല്‍ തുടങ്ങും. ആദ്യ ഫലസൂചനകള്‍ 9.30മണിയോടെ പ്രതീക്ഷിക്കാം. ആദ്യം പോസ്റ്റല്‍ ബാലറ്റും, പിന്നീട് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലെ വോട്ടുകളും എണ്ണും.
2019 ല്‍ എന്‍ഡിഎയ്ക്ക് 352 സീറ്റാണ് ലഭിച്ചത്. ഇത്തവണയും എന്‍ഡിഎ 350 സീറ്റിലധികം നേടുമെന്നാണ് മിക്ക എക്സിറ്റ് പോള്‍ ഫലങ്ങളും പ്രവചിച്ചിട്ടുള്ളത്. ചില ഫലങ്ങള്‍, എന്‍ഡിഎ 400 കടക്കുമെന്നും പറയുന്നു. അതിനാല്‍ത്തന്നെ തുടര്‍ഭരണമെന്ന എക്സിറ്റ് പോള്‍ പ്രവചനങ്ങളുടെ ആത്മവിശ്വാസത്തിലാണ് ഭരണപക്ഷം. എന്നാല്‍, എക്സിറ്റ് പോള്‍ ഫലങ്ങളെ തള്ളുകയും ജനമെഴുതിയ വിധി അനുകൂലമാകുമെന്നും പ്രതിപക്ഷ ഇന്ത്യാസഖ്യം കരുതുന്നു. 295 സീറ്റില്‍ കുറയില്ലെന്നാണ് ഇന്ത്യാ സഖ്യത്തിന്റെ പ്രതീക്ഷ.
വോട്ടെണ്ണല്‍ പുരോഗതി തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റിലും വോട്ടര്‍ ആപ്പിലും അപ്പപ്പോള്‍ വിവരങ്ങള്‍ കിട്ടും. 44 ദിവസം നീണ്ട തിരഞ്ഞെടുപ്പു പ്രക്രിയ ആണ് അവസാന ഘട്ടത്തില്‍ എത്തിയിരിക്കുന്നത്. ഏപ്രില്‍ 19ന് ആയിരുന്നു ആദ്യഘട്ട വോട്ടെടുപ്പ് നടന്നത്. ജൂണ്‍ ഒന്നിനായിരുന്നു അവസാന ഘട്ടം നടന്നത്.
COMMENTS