കൊച്ചി: കുവൈത്തിലുണ്ടായ തീപിടുത്തത്തില്‍ പരിക്കേറ്റ ഏകദേശം 25 ലധികം മലയാളികള്‍ ആശുപത്രിയിലാണെന്നും ഇതില്‍ മലയാളികള്‍ അടക്കമുള്ള 7 പേരുടെ ആരോ...
കൊച്ചി: കുവൈത്തിലുണ്ടായ തീപിടുത്തത്തില്‍ പരിക്കേറ്റ ഏകദേശം 25 ലധികം മലയാളികള്‍ ആശുപത്രിയിലാണെന്നും ഇതില്‍ മലയാളികള്‍ അടക്കമുള്ള 7 പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് നോര്‍ക്ക സിഇഒ. മരിച്ചവരില്‍ രണ്ടു പേരെ ഇനിയും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. ഇവരെ തിരിച്ചറിയാനുള്ള അടുത്ത ഘട്ടം ഡിഎന്‍എ ടെസ്റ്റ് ആണെന്നും തുടര്‍ ചികിത്സയ്ക്ക് നോര്‍ക്ക ആവശ്യമായ സഹായങ്ങള്‍ നല്‍കുമെന്നും സിഇഒ അറിയിച്ചു.
അതേസമയം, ഇന്ന് നാട്ടിലെത്തിച്ച 24 മലയാളികളുടെ മൃതദേഹങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ പൊലീസിന്റെ ഔദ്യോഗിക ബഹുമതികളോടെ അന്തിമോപചാരം അര്‍പ്പിച്ചു. തുടര്‍ന്ന് മൃതദേഹങ്ങള്‍ അവരുടെ ബന്ധുക്കള്‍ക്ക് കൈമാറി. പ്രത്യേകം തയ്യാറാക്കിയ ആംബുലന്‍സുകളില്‍ പോലീസ് വാഹനത്തിന്റെ അകമ്പടിയോടെ മൃതദേഹങ്ങള്‍ അവരവരുടെ വീടുകളിലേക്ക് യാത്രയായി.
Key Words: Kuwait Tragedy, Malayalees Injury
COMMENTS