തിരുവനന്തപുരം: അതിദാരുണമായ കുവൈറ്റ് തീപിടുത്തത്തില്‍ മരിച്ച ആറ് മലയാളികളെ തിരിച്ചറിഞ്ഞു. പരിക്കേറ്റ 50 ലധികം പേരില്‍ മൂപ്പതോളം പേര് മലയാളിക...
തിരുവനന്തപുരം: അതിദാരുണമായ കുവൈറ്റ് തീപിടുത്തത്തില്‍ മരിച്ച ആറ് മലയാളികളെ തിരിച്ചറിഞ്ഞു. പരിക്കേറ്റ 50 ലധികം പേരില്‍ മൂപ്പതോളം പേര് മലയാളികളാണ്. 49 പേര് മരിച്ചതായാണ് വിവരം. ഇതില്‍ 41 പേരുടെ മരണം സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇവരില്‍ 26 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മരിച്ചവരില്‍ 11 മലയാളികളാണ്. ആറ് മലയാളികളെയാണ് തിരിച്ചറിഞ്ഞത്.
കേളു പൊന്മലേരി (51), കാസര്‍കോട് ചെര്‍ക്കള കുണ്ടടക്ക സ്വദേശി രഞ്ജിത് (34), കോട്ടയം പാമ്പാടി സ്വദേശി സ്റ്റീഫന്‍ എബ്രഹാം (29), പന്തളം സ്വദേശി ആകാശ് എസ്. നായര്‍, കൊല്ലം സ്വദേശി ഷമീര്‍, വാഴമുട്ടം സ്വദേശി പി.വി. മുരളീധരന് (54) എന്നിവരേയാണ് ഇപ്പോള്‍ തിരിച്ചറിഞ്ഞത്. മലയാളിയുടെ ഉടമസ്ഥതയിലുള്ള എന്‍ബിടിസി കമ്പനിയില്‍ ജോലിചെയ്യുന്നവരാണ് ഈ ഫ്ലാറ്റില്‍ താമസിച്ചിരുന്നവരില്‍ ഏറെയും.
Key Words: Kuwait Fire Accident, Six Malayalees, Death
COMMENTS