Kochi organ trade: ring leader arrested
കൊച്ചി: അവയവക്കടത്ത് പ്രതി അറസ്റ്റില്‍. അവയവക്കച്ചവടത്തിനായി ഇറാനിലേക്ക് മനുഷ്യക്കടത്ത് നടത്തിയ സംഭവത്തിലെ മുഖ്യപ്രതി ബല്ലംകൊണ്ട രാമപ്രസാദ് എന്ന പ്രതിയാണ് ഹൈദരാബാദില്‍ വച്ച് അറസ്റ്റിലായത്. ഇയാള്‍ ഹൈദരാബാദ് സ്വദേശിയാണ്. കേരളത്തില്‍ നിന്നുള്ള അന്വേഷണസംഘം ഹൈദരാബാദിലെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കേസുമായി ബന്ധപ്പെട്ട് മൂന്നുപേരാണ് ഇതുവരെ അറസ്റ്റിലായിരിക്കുന്നത്. നേരത്തെ തൃശൂര്‍ സ്വദേശി സാബിത്ത് നാസര്‍, പാലാരിവട്ടം സ്വദേശി സജിത്ത് എന്നിവര്‍ പിടിയിലായിരുന്നു. ഇതില്‍ സാബിത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ കേസിലെ മുഖ്യപ്രതി അറസ്റ്റിലായിരിക്കുന്നത്.
ഇയാള്‍ ഇറാനിലെ റാക്കറ്റുമായി നേരിട്ട് ബന്ധമുള്ളയാളാണ്. ബംഗളൂരു, ഡല്‍ഹി നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇവര്‍ പ്രവര്‍ത്തിച്ചിരുന്നത്. കേസിലെ മറ്റൊരു പ്രതിയായ കൊച്ചി സ്വദേശി മധുവാണ് ഇനി പിടിയിലാകാനുള്ളത്.
Keywords: Kochi organ trade, Ring leader, Arrest, Hyderabad
COMMENTS