ഫാഷന്‍ ഇ കൊമേഴ്സ് രംഗത്ത് മുന്‍നിരയിലുള്ള മിന്ദ്രയുടെ ബ്രാന്‍ഡ് അംബാസഡറായി ഷാരൂഖ് ഖാന്. പുതിയ ട്രെന്‍ഡ് ഇന്‍ റിയല്‍ ലൈഫിലാണ് താരം മിന്ദ്രയ...
ഫാഷന്‍ ഇ കൊമേഴ്സ് രംഗത്ത് മുന്‍നിരയിലുള്ള മിന്ദ്രയുടെ ബ്രാന്‍ഡ് അംബാസഡറായി ഷാരൂഖ് ഖാന്. പുതിയ ട്രെന്‍ഡ് ഇന്‍ റിയല്‍ ലൈഫിലാണ് താരം മിന്ദ്രയ്ക്കായി പ്രത്യക്ഷപ്പെടുന്നത് എന്നാണ് റിപ്പോര്‍ട്ട്. പുതിയ പരസ്യ ക്യാംപയിനില്‍ താരത്തെ ഇനി കാണാനാകും.
മുന്‍പ് ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാന് സംവിധാനം ചെയ്ത ഒരു പരസ്യ ചിത്രത്തില്‍ ഷാരൂഖ് ഖാന് അഭിനയിച്ചിരുന്നു. ആഡംബര സ്ട്രീറ്റ് വെയര്‍ ബ്രാന്‍ഡായ ഡ്യവോള് എക്സിന് വേണ്ടിയായിരുന്നു അഭിനയിച്ചത്. ആര്യന്റെ അദ്യ സംവിധാന സംരംഭം കൂടിയായിരുന്നു ഇത് എന്ന പ്രത്യേകത കൂടിയുണ്ട്.
സിനിമകളില്‍ മാത്രമല്ല നിരവധി പരസ്യ രംഗത്തും സജീവ സാന്നിധ്യമാണ് ഷാരൂഖ് ഖാന്. കിയാര അധ്വാനി, രണ്‍ബീര്‍ കപൂര്‍, സമാന്ത, നാഗ് ചൈതന്യ, അനുഷ്ക ശര്‍മ്മ, വിരാട് കോഹ്ലി, വിജയ് ദേവരകൊണ്ട് തുടങ്ങിയ ഇന്ത്യന്‍ താരങ്ങളും മുന്‍പ് മിന്ദ്രയുടെ പരസ്യത്തില്‍ അഭിനയിച്ചിട്ടുണ്ട്.
Key Words: Shah Rukh Khan, Myntra
COMMENTS