കണ്ണൂര്‍: ടിപി ചന്ദ്രശേഖരന് വധക്കേസ് പ്രതികള്‍ക്ക് ശിക്ഷായിളവ് നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ എതിര്‍പ്പ് പരസ്യമാക്കി നേതാക്കളടക്...
കണ്ണൂര്‍: ടിപി ചന്ദ്രശേഖരന് വധക്കേസ് പ്രതികള്‍ക്ക് ശിക്ഷായിളവ് നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ എതിര്‍പ്പ് പരസ്യമാക്കി നേതാക്കളടക്കം നിരവധി പേരെത്തുന്നു.
സര്‍ക്കാര്‍ തീരുമാനം ആത്മഹത്യാപരമെന്നാണ് കോണ്‍ഗ്രസ് നേതാവും ആലപ്പുഴ എംപിയുമായ കെസി വേണുഗോപാല്‍ പറയുന്നത്. കേരളം ഒന്നടങ്കം എതിര്‍ക്കുമെന്ന് പറഞ്ഞ കെസി വേണുഗോപാല്‍ മനസാക്ഷിയെ മരവിപ്പിച്ച സംഭവമാണിതെന്നും ചൂണ്ടിക്കാട്ടി. ആലപ്പുഴ പ്രസ് ക്ലബില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹൈക്കോടതി വിധി മറികടന്ന് ടിപി ചന്ദ്രശേഖരന് വധക്കേസിലെ പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാനുള്ള നീക്കമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. പ്രതികളായ ടികെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന് സിജിത്ത് എന്നിവരാണ് ശിക്ഷാ ഇളവ് പട്ടികയിലുള്ളത്. ശിക്ഷായിളവിന് മുന്നോടിയായി പ്രതികളുടെ പൊലീസ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു കഴിഞ്ഞതായാണ് വിവരം.
COMMENTS