Kazhakootam sub treasury fraud case
തിരുവനന്തപുരം: കഴക്കൂട്ടം സബ് ട്രഷറി വ്യാജ ചെക്ക് തട്ടിപ്പ് കേസില്‍ ആദ്യ അറസ്റ്റ്. അക്കൗണ്ടന്റ് വിജയരാജിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ നിലവില്‍ സസ്പെന്‍ഷനിലാണുള്ളത്.
ട്രഷറിയില്‍ വര്‍ഷങ്ങളായി ഇടപാട് നടക്കാത്ത മൂന്ന് അക്കൗണ്ടുകളില്‍ നിന്ന് 5 ജീവനക്കാര്‍ ചേര്‍ന്ന് വ്യാജ ചെക്ക് ഉപയോഗിച്ച് പണം തട്ടുകയായിരുന്നു. ഇവരെ അഞ്ചു പേരെയും സസ്പെന്‍ഡ് ചെയ്തിരുന്നു. മരിച്ചവരുടെ ഉള്‍പ്പടെയുള്ള അക്കൗണ്ടുകളില്‍ നിന്നാണ് ഇവര്‍ തട്ടിപ്പ് നടത്തിയത്.
ശ്രീകാര്യം സ്വദേശിനി എം.മോഹനകുമാരിയുടെ അക്കൗണ്ടില്‍ വ്യാജ ചെക്ക് ഉപയോഗിച്ച് രണ്ടു തവണയായി 2.5 ലക്ഷം രൂപ പിന്‍വലിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
2023 മുതല്‍ മകള്‍ക്കൊപ്പം വിദേശത്തായിരുന്നതിനാല്‍ മോഹനകുമാരി ട്രഷറിയില്‍ പോയിരുന്നില്ല. തുടര്‍ന്ന് അവര്‍ നാട്ടിലെത്തി പരിശോധിച്ചപ്പോഴാണ് വന്‍ തട്ടിപ്പ് പുറത്തുവന്നത്.
COMMENTS