കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്ക്കേസില്‍ സിപിഐഎം തൃശൂര്‍ ജില്ലാസെക്രട്ടറി എം എം വര്‍ഗീസിന്റെ പേരിലുള്ള സ്വത്തുക്കള്‍ ഇ.ഡി കണ്ടു...
കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്ക്കേസില്‍ സിപിഐഎം തൃശൂര്‍ ജില്ലാസെക്രട്ടറി എം എം വര്‍ഗീസിന്റെ പേരിലുള്ള സ്വത്തുക്കള്‍ ഇ.ഡി കണ്ടുകെട്ടി. 29. 29 കോടിയുടെ സ്വത്തുക്കളാണ് ഇ.ഡി കണ്ടുകെട്ടിയത്. ഇ.ഡി കണ്ടുകെട്ടിയവയില്‍ ബാങ്ക് അക്കൗണ്ടുകളുമുണ്ട്. ഇതില്‍ 73,63000 രൂപ പാര്‍ട്ടിയുടെ പേരിലുള്ള സ്വത്തുവകകളാണ്. സിപിഎമ്മിനെക്കൂടി പ്രതി ചേര്‍ത്താണ് ഇഡി അന്വേഷണ സംഘം സ്വത്തുക്കള്‍ കണ്ടുകെട്ടിയത്.
2012 മുതല്‍ 2019 വരെ ഒട്ടേറെ പേര്‍ക്ക് ബാങ്കില്‍ നിന്ന് വായ്പ അനുവദിച്ചിരുന്നു. 51 പേര്‍ക്ക് 24.56 കോടി രൂപ നിയമ വിരുദ്ധമായി വായ്പ അനുവദിച്ചു. പലിശയടക്കം 48 കോടി രൂപയായി ഇപ്പോഴിത് വര്‍ധിച്ചുവെന്നും ഇഡി ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ് ഏറ്റവും വലിയ ബാങ്ക് കൊള്ളയാണെന്ന് ഇഡി ഹൈക്കോടതിയില്‍ പറഞ്ഞിരുന്നു. രാഷ്ട്രീയക്കാരും പൊലീസും ബാങ്ക് ജീവനക്കാരും കൈകോര്‍ത്ത് നടത്തിയ തട്ടിപ്പാണെന്നും ഇഡി പറഞ്ഞിരുന്നു. ഇഡി പിടിച്ചെടുത്ത രേഖകള്‍ വിട്ടു കിട്ടാന്‍ ക്രൈംബ്രാഞ്ച് നല്കിയ ഹര്‍ജിയിലായിരുന്നു വിശദീകരണം.
കളളപ്പണ ഇടപാടില്‍ സിപിഎം തൃശൂര്‍ ജില്ലാ നേതൃത്വത്തിന്റെ അറിവും ഇടപാടില്‍ പങ്കാളിത്തവും ഉണ്ടായിരുന്നെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് പാര്‍ടി സ്വത്തുക്കള്‍കൂടി മരവിപ്പിക്കുന്ന നടപടിയിലേക്ക് എന്‍ഫോഴ്സ്മെന്റ് കടന്നത്. കരുവന്നൂര്‍ ബാങ്കില്‍ സിപിഎമ്മിന് രഹസ്യ അക്കൗണ്ടുകള്‍ ഉണ്ടായിരുന്നെന്ന് എന്‍ഫോഴ്സ്മെന്റ് നേരത്തെ കോടതിയെ അറിയിച്ചിരുന്നു.
ഇതിനിടെ കേസില്‍ നേരത്തെ അറസ്റ്റിലായ സിപിഎം നേതാവ് പി ആര് ആരവിന്ദാക്ഷനെ കോടതി ഇന്ന് വീണ്ടും റിമാന്‍ഡ് ചെയ്തു. നേരത്തെ അടുത്ത ബന്ധുവിന്റെ വിവാഹത്തിനായി പത്തുദിവസത്തെ ഇടക്കാല ജാമ്യം നല്‍കിയിരുന്നു. കാലാവധി കഴിഞ്ഞതോടെയാണ് കാക്കനാട് ജില്ലാ ജയിലിലേക്ക് റിമാന്‍ഡ് ചെയ്തത്.
Key Words: Karuvannur Case, Money, ED
COMMENTS