Karuvannur bank fraud case
കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എം വര്‍ഗീസ് പ്രതിയാകും. അടുത്തഘട്ടം കുറ്റപത്രത്തില്‍ ഇഡി എം.എം വര്‍ഗീസിന്റെ പേരുള്‍പ്പെടുത്തും.
കളളപ്പണം ഉപയോഗിച്ചാണ് പൊറത്തുശേരിയില്‍ പാര്‍ട്ടിക്കായി സ്ഥലം വാങ്ങിയതെന്നും കരിവന്നൂര്‍ കളളപ്പണ ഇടപാടില്‍ പാര്‍ട്ടി ജില്ലാ നേതൃത്തിന് അറിവുണ്ടെന്നും ഇഡി വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
എം.എം വര്‍ഗീസിന്റെ പേരിലുളള പാര്‍ട്ടി ഭൂമി ഇഡി കണ്ടെത്തിയിരുന്നു. മാത്രമല്ല സി.പി.എമ്മിന്റെ എട്ടോളം ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചിരുന്നു.
അതേസമയം കേന്ദ്ര അന്വേഷണ ഏജന്‍സികളെ പ്രതിപക്ഷത്തിനെതിരെ ഉപയോഗിക്കുകയാണെന്നും പാര്‍ട്ടിയെ വേട്ടയാടുകയാണെന്നുമാണ് എം.എം വര്‍ഗീസിന്റെ പ്രതികരണം.
Keywords: Karuvannur bank fraud case, M.M Varghese, Accused, ED
COMMENTS