Kangana Ranaut slapped at Chandigarh airport by security staff
ന്യൂഡല്‍ഹി: ചണ്ഡീഗഢ് വിമാനത്താവളത്തില്‍ വച്ച് സുരക്ഷാ ഉദ്യോഗസ്ഥയുടെ അടിയേറ്റ് നടിയും ബി.ജെ.പി എം.പിയുമായ കങ്കണ റണൗട്ട്. ഹിമാചല്‍പ്രദേശിലെ മംഡിയില്‍ നിന്ന് എം.പിയായി തിരഞ്ഞെടുക്കപ്പെട്ട കങ്കണ ഡല്‍ഹിയിലേക്ക് പോകാനായി വിമാനത്താവളത്തില്‍ എത്തിയപ്പോഴായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥയായ കുല്‍വിന്ദര്‍ കൗര്‍ കങ്കണയുടെ കരണത്തടിച്ചത്.
സംഭവത്തിന്റെ ദൃശങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥയെ സസ്പെന്‍ഡ് ചെയ്തു. കര്‍ഷകസമരവുമായി ബന്ധപ്പെട്ട് കങ്കണ നടത്തിയ പ്രസ്താവനകളില്‍ പ്രകോപിതയായാണ് സി.ഐ.എസ്.എപ് ഉദ്യോഗസ്ഥ പെരുമാറിയതെന്നാണ് വിവരം.
അതേസമയം സുരക്ഷാ ഉദ്യോഗസ്ഥയായ കുല്‍വിന്ദര്‍ കൗറിനെതിരെ പിന്തുണച്ച് കര്‍ഷകസംഘടനകള്‍ രംഗത്തെത്തി. ഇവര്‍ക്കെതിരെ കടുത്ത നടപടിയെടുക്കരുതെന്നും സംഭവസമയത്ത് കങ്കണ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നോയെന്ന് കൃത്യമായ അന്വേഷണം നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. അങ്ങനെ ഉണ്ടായില്ലെങ്കില്‍ സമരം നടത്തുമെന്നും കര്‍ഷകസംഘടനകള്‍ വ്യക്തമാക്കി.
Keywords: Kangana Ranaut, Chandigarh airport, Security staff
COMMENTS