ചെന്നൈ: കള്ളാക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 42 ആയി. 104 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നത്. 10 പേരുടെ...
ചെന്നൈ: കള്ളാക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 42 ആയി. 104 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നത്. 10 പേരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം.
സേലം, തിരുവണ്ണാമലൈ, പുതുച്ചേരി എന്നിവിടങ്ങളിലെ ആശുപത്രികളിലാണ് ഗുരുതരാവസ്ഥയിലുള്ളവര്‍ ചികിത്സയില്‍ കഴിയുന്നത്. തമിഴ്നാട് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു.
മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതം തമിഴ്നാട് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും ഉദയനിധി സ്റ്റാലിനും കള്ളാക്കുറിച്ചി സന്ദര്‍ശിക്കും.
കരുണാപുരം കോളനിയില്‍ മാത്രം വിഷമദ്യ ദുരന്തത്തില്‍ ജീവന് നഷ്ടമായത് 26 പേര്‍ക്കാണ്. മദ്യത്തില്‍ മെഥനോള്‍ അടങ്ങിയിരുന്നതായി അറിഞ്ഞിരുന്നില്ലെന്നാണ് മരിച്ചവരുടെ ബന്ധുക്കള്‍ പറയുന്നത്.
19ന് വൈകുന്നേരമാണ് ആളുകള്‍ മദ്യം വാങ്ങി കഴിച്ചത്. പിന്നാലെ ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുകയായിരുന്നു. വയറുവേദന, തലകറക്കം, കണ്ണെരിച്ചില്‍ എന്നിങ്ങനെ അനുഭവപ്പെട്ടിരുന്നതായാണ് വിവരം. രാത്രിയില്‍ തന്നെ ഇവരെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും പിന്നീട് ഓരോരുത്തരായി മരിച്ചുവീഴുകയായിരുന്നു.
കൂടുതല്‍ ആളുകളെ ഇത് ബാധിച്ചപ്പോഴാണ് വ്യാജ മദ്യം കഴിച്ചാണ് ഇത്തരത്തില്‍ ദുരന്തം ഉണ്ടായതെന്ന് അധികൃതര്‍ക്കും ബന്ധുക്കള്‍ക്കും മനസിലായത്.
COMMENTS