വടകര: ലോക്സഭാ തിരഞ്ഞെടുപ്പിനോടടുപ്പിച്ച് ഉടലെടുത്ത വടകരയിലെ കാഫിര്‍ സ്ക്രീന്‍ഷോട്ട് വിവാദത്തില്‍ മുന്‍ എംഎല്‍എ കെ.കെ ലതികയ്ക്ക് എതിരെ അന്വ...
വടകര: ലോക്സഭാ തിരഞ്ഞെടുപ്പിനോടടുപ്പിച്ച് ഉടലെടുത്ത വടകരയിലെ കാഫിര്‍ സ്ക്രീന്‍ഷോട്ട് വിവാദത്തില്‍ മുന്‍ എംഎല്‍എ കെ.കെ ലതികയ്ക്ക് എതിരെ അന്വേഷണം. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ തലേന്നായിരുന്നു കാഫിര്‍ സ്ക്രീന്‍ഷോട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. ഇത് സി.പി.എം നേതാവും മുന്‍ എം.എല്‍.എയുമായ കെ.കെ ലതിക ഫേയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തു.
സ്ക്രീന്‍ഷോട്ട് വിവാദം വടകരയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന് അവമതിപ്പ് ഉണ്ടാക്കിയെന്നും സമൂഹത്തിന് തെറ്റിദ്ധാരണ ഉണ്ടാക്കിയെന്നുമാണ് യൂത്ത് കോണ്‍ഗ്രസിന്റെ പരാതി.
യൂത്ത് കോണ്‍ഗ്രസ് ഡി ജി പിക്ക് നല്കിയ പരാതി പ്രത്യേക അന്വേഷണസംഘത്തിന് കൈമാറി. അടിയന്തരമായി അന്വേഷണം പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം. ലോക്കല്‍ പോലീസ് പരാതി നിരസിച്ചതോടെ ഡി ജി പിക്ക് നല്കിയ പരാതിയാണ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയത്. എത്രയും വേഗം അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.
COMMENTS