തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനം നടത്തി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്. തലശേരിയില്‍ ബോംബ് പൊട്ടി വയോധികന് ക...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനം നടത്തി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്. തലശേരിയില്‍ ബോംബ് പൊട്ടി വയോധികന് കൊല്ലപ്പെട്ട സംഭവത്തിലാണ് പരാമര്‍ശം എത്തിയത്. കണ്ണൂര്‍ ഡിസിസി ഓഫിസില്‍ വിവിധ ബോംബുകള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ച സംഭവം ഉണ്ടായെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തെ കുറിച്ച് ചോദിച്ചപ്പോഴാണ് സുധാകരന്റെ രൂക്ഷ വിമര്‍ശനം.
കഴിഞ്ഞ ദിവസമാണ് തലശ്ശേരി എരഞ്ഞോളിയില്‍ വൃദ്ധന് ബോംബ് പൊട്ടി മരിച്ചത്. 'അപൂര്‍വം കൊലകളില്‍ ഒന്നാണ് ഇത്. സി.പി.എമ്മിന്റെ ആക്രമണത്തില്‍ എത്ര ചെറുപ്പക്കാര്‍ കൊല്ലപ്പെട്ടിരിക്കുന്നു. ഇപ്പോള്‍ മരിച്ചത് ചെറുപ്പക്കാരന് അല്ലല്ലോ. അത് മെച്ചം എന്നേയുള്ളൂ.' കെ. സുധാകരന് പറഞ്ഞു.
'മുഖ്യമന്ത്രിക്ക് ആണത്തം ഉണ്ടോ. അവന് വെട്ടിക്കൊന്ന ആളെത്രയാണ്. വെടിവെച്ചു കൊന്ന ആളുകളെത്ര. സ്കൂളില്‍ പഠിക്കുന്ന കാലം മുതല്‍ വെട്ടാനും കുത്താനും തുടങ്ങിയതല്ലേ.' രൂക്ഷമായ ഭാഷയിലാണ് കെ. സുധാകരന് വിമര്‍ശനം ഉന്നയിച്ചത്.
Key Words: Pinarayi Vijyan, K Sudhakaran
COMMENTS