ഗാസ സിറ്റി: ഗാസയുടെ തെക്കേ അറ്റത്തുള്ള നഗരമായ പടിഞ്ഞാറന്‍ റഫയില്‍ കുടിയിറക്കപ്പെട്ടവരെ പാര്‍പ്പിച്ച കൂടാരങ്ങള്‍ക്ക് നേരെ ഇസ്രായേല്‍ നടത്തിയ ...
ഗാസ സിറ്റി: ഗാസയുടെ തെക്കേ അറ്റത്തുള്ള നഗരമായ പടിഞ്ഞാറന്‍ റഫയില്‍ കുടിയിറക്കപ്പെട്ടവരെ പാര്‍പ്പിച്ച കൂടാരങ്ങള്‍ക്ക് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 11 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി പലസ്തീന് സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു. അല്‍-മവാസി മേഖലയിലെ ടെന്റുകള്‍ക്ക് നേരെ ഇസ്രായേല്‍ സൈന്യം പീരങ്കി ഷെല്ലുകളും ബുള്ളറ്റുകളും പ്രയോഗിച്ചതായി സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ബോംബാക്രമണത്തില്‍ 40ലധികം പേര്‍ക്ക് പരിക്കുകള്‍ ഏറ്റിട്ടുണ്ടെന്നും എല്ലാവരെയും ആശുപത്രിയിലേക്ക് മാറ്റിയതായും മെഡിക്കല്‍ വൃത്തങ്ങള്‍ പറഞ്ഞു. പ്രദേശത്തിന് സമീപമുള്ള ഇസ്രായേലി ടാങ്കുകളുടെ മുന്നേറ്റത്തെ തുടര്‍ന്നാണ് വ്യാഴാഴ്ച രാത്രി ഷെല്ലാക്രമണം ആരംഭിച്ചത്. ബോംബാക്രമണ പ്രവര്‍ത്തനങ്ങള്‍ കുടിയൊഴിപ്പിക്കപ്പെട്ട ആളുകളില്‍ പരിഭ്രാന്തിയും ഭയവും സൃഷ്ടിച്ചു. അവര്‍ തങ്ങളുടെ കൂടാരങ്ങള്‍ ഉപേക്ഷിച്ച് ഖാന് യൂനിസിന്റെ തെക്ക് പടിഞ്ഞാറന്‍ ഭാഗത്തേക്ക് പലായനം ചെയ്തുവെന്ന് പ്രാദേശിക സ്രോതസ്സുകളും ദൃക്സാക്ഷികളും പറയുന്നു.
ഗാസ മുനമ്പിന്റെ മധ്യഭാഗത്ത് ദേര്‍ അല്‍-ബലാഹ് നഗരത്തിന്റെ തെക്കുപടിഞ്ഞാറ് മുതല്‍ പടിഞ്ഞാറന്‍ ഖാന് യൂനിസ് വഴി റഫയുടെ പടിഞ്ഞാറ് വരെ വ്യാപിച്ചുകിടക്കുന്ന കടല്‍ത്തീരത്തെ തുറന്ന മണല്‍ പ്രദേശമാണ് അല്‍-മവാസി.
ഈ പ്രദേശത്ത് അടിസ്ഥാന സൗകര്യങ്ങള്‍, മലിനജല ശൃംഖലകള്‍, വൈദ്യുതി ലൈനുകള്‍, ആശയവിനിമയ ശൃംഖലകള്‍, ഇന്റര്‍നെറ്റ് എന്നിവയുടെ അഭാവം അവിടെയുള്ളവര്‍ക്ക് ജീവിതം കൂടുതല്‍ ദുരിതമാക്കുന്നുണ്ട്.
COMMENTS