Inflation is rising in Germany. According to the latest data, the country's inflation rate was +2.4 percent in May 2024
ഫ്രാങ്ക്ഫര്‍ട്ട് : ജര്‍മനിയില്‍ പണപ്പെരുപ്പ നിരക്ക് ഉയരുന്നു. പുതിയ കണക്കുകള്‍ പ്രകാരം രാജ്യത്തെ പണപ്പെരുപ്പ നിരക്ക് 2024 മേയ് മാസത്തില്‍ +2.4 ശതമാനമായിരുന്നു.
2024 ഏപ്രിലിലും മാര്‍ച്ചിലും നിരക്ക് +2.2% ആയിരുന്നു. സേവന വിലകളിലെ തുടര്‍ച്ചയായ വര്‍ദ്ധനവാണ് നിരക്കുയരാന്‍ കാരണമെന്ന് ഫെഡറല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് പ്രസിഡന്റ് റൂത്ത് ബ്രാന്‍ഡ് പറഞ്ഞു.
ഊര്‍ജ്ജ മേഖലയിലെയും ഭക്ഷ്യവസ്തുക്കളുടെയും വിലകള്‍ വര്‍ഷത്തിന്റെ ആരംഭം മുതല്‍ മൊത്തത്തിലുള്ള പണപ്പെരുപ്പത്തെ ബാധിച്ചുവെന്നും ബ്രാന്‍ഡ് കൂട്ടിച്ചേര്‍ക്കുന്നു.
Summary: Inflation is rising in Germany. According to the latest data, the country's inflation rate was +2.4 percent in May 2024.
COMMENTS